ദിതിപ്രിയയുടെ കൈയിൽ 4 വലിയ മുത്തുകളുണ്ട്. നീല, ചുവപ്പ്, പച്ച, മഞ്ഞ നിറത്തിലുള്ള ഓരോ വലിയ മുത്തുകൾ. ഇത് നൂലിൽ കോർത്ത് കഴുത്തിലണിയാൻ അവൾക്ക് ഇഷ്ടമാണ്.
ഓരോ ദിവസവും വ്യത്യസ്ത തരത്തിൽ കോർത്താണ് ദിതി കഴുത്തിൽ അണിയാറുള്ളത്.
“ചേച്ചീ, എത്ര വിധത്തിൽ ഈ നാല് മുത്തുകളും ചേർത്ത് മാലയുണ്ടാക്കാം?” , ജസ ചോദിച്ചു.
കൂട്ടുകാരേ, ജസയുടെ ചോദ്യത്തിന് നമുക്ക് ഉത്തരം കൊടുക്കാം!
ഉത്തരം:
Blue Red Green Yellow= BRGY
1) BRGY
2) BRYG
3) BGRY
4) BGYR
5) BYRG
6) BYGR
7) RBGY
8) RBYG
9) RYBG
10) RYGB
11) RGYB
12) RGBY
13) GBRY
14) GBYR
15) GYBR
16) GYRB
17) GRBY
18) GRYB
19) YBRG
20) YBGR
21) YGBR
22) YGRB
23) YRGB
24) YRBG
ഇങ്ങനെ 24 തരത്തിൽ ക്രമീകരിക്കാം.
ഇതിന് മറ്റൊരു സൂത്രവുമുണ്ട്.4 വ്യത്യസ്ത നിറത്തിലുള്ള മുത്തുകൾ വ്യത്യസ്ത രീതിയിൽ കോർക്കുന്നതിന്റെ എണ്ണം കണ്ടെത്താൻ
1x 2x 3x 4= 24.
അതായത്, 1 മുതൽ 4 വരെയുള്ള എണ്ണൽസംഖ്യകളുടെ ഗുണനഫലമാണ് ഉത്തരം.
Published: 23 Sept 2025, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented