പാണത്തൂർ: റാണിപുരം വനസംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി. പനത്തടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു. റാണിപുരത്തെ പക്ഷി വൈവിധ്യത്തെക്കുറിച്ച് കുറിച്ച് ശ്യാംകുമാർ പുറവങ്കര എഴുതിയ പുസ്തകം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. രാജീവൻ പ്രകാശനം ചെയ്തു.

To advertise here,

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ജെ. ജെയിംസ്, ബ്ലോക്ക് പഞ്ചായത്തംഗം ബി. സുരേഷ്, ഗ്രാമപഞ്ചായത്തംഗം എം. ഷിബു, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, ഡിവിഷണൽ കോർഡിനേറ്റർ കെ. മധുസൂദനൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.പി. രാജു, റേഞ്ച് കോർഡിനേറ്റർ ഡി. വിമൽ രാജ്, വനസംരക്ഷണ സമിതി സെക്രട്ടറി എ.കെ. ശിഹാബുദ്ദീൻ, എം.കെ. സുരേഷ് എന്നിവർ സംസാരിച്ചു. സ്‌നേക്ക് റെസ്‌ക്യൂവർ മാർക്കുള്ള കിറ്റും ചടങ്ങിൽ വിതരണം നടത്തി.

കഴിഞ്ഞ ജുലൈയിൽ കാലാവധി പൂർത്തിയാക്കിയ വനസംരക്ഷണ സമിതിയുടെ വാർഷിക ജനറൽ ബോഡിയോഗം ഓഗസ്റ്റിൽ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ രാഷ്ട്രിയ ഇടപെടലിന്റെ ഭാഗമായി യോഗം അനിശ്ചിതമായി നീളുകയായിരുന്നു. അതിനൊടുവിലാണ് വനംവകുപ്പ് അധികൃതരുടെ കർശന നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം വാർഷിക ജനറൽ ബോഡിയോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

ഭാരവാഹികൾ: എസ്. മധുസൂദനൻ(പ്രസിഡന്റ്), പത്മിനി ഭാസ്‌കരൻ(വൈസ് പ്രസിഡന്റ്), എം.കെ. സുരേഷ്(ഖജാൻജി).