നീലേശ്വരം : ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ മുളിയാറിൽ പ്രവർത്തിച്ചുവരുന്ന എ.ബി.സി. കേന്ദ്രം ബിരിക്കുളം കടലാടിപ്പാറയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ സജീവം.
നാടിന്റെയും പ്രകൃതിസ്നേഹികളുടെയും പ്രതിഷേധങ്ങൾ മറികടന്നാണിത്. ജില്ലാ പഞ്ചായത്തിന്റെ നിർദേശപ്രകാരം കിനാനൂർ കരിന്തളം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം കടലാടിപ്പാറയിലെത്തി നിർദിഷ്ട സ്ഥലം പരിശോധിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് ഭരണ സമിതിയുടെ പരിഗണനയിൽ നേരത്തെ ഈ വിഷയം വന്നിരുന്നെങ്കിലും അനുകൂല തീരുമാനം എടുത്തിരുന്നില്ല.
ഇതും മറികടന്ന് നടന്ന നീക്കങ്ങൾക്ക് ഒടുവിൽ പഞ്ചായത്ത് തന്നെ സമ്മതം നൽകിയ നിലയാണിപ്പോൾ. നേരത്തെ ആശാപുര കമ്പനി നടത്തിയ ഖനനനീക്കങ്ങൾക്കും അടുത്തിടെയുണ്ടായ ചെങ്കൽ ഖനന നീക്കത്തിനുമെതിരേ ശക്തമായ ജനകീയ പ്രതിഷേധമുയർന്ന സ്ഥലമാണിത്. കടലാടിപ്പാറയുടെ സൗന്ദര്യവും പാരിസ്ഥിതിക പ്രാധാന്യവും കണക്കിലെടുത്ത് ഇവിടെ ജെെവവൈവിധ്യ പാർക്കും പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രവും സ്ഥാപിക്കണമെന്ന ആവശ്യങ്ങൾ സജീവമായതിനിടെയാണ് തെരുവുനായ വന്ധ്യംകരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കം.
കടലാടിപ്പാറയ്ക്കുവേണ്ടി ജനകീയ പ്രതിഷേധങ്ങൾ നയിച്ച കടലാടിപ്പാറ സംരക്ഷണസമിതിയുടെ നിർണായക യോഗം ഞായറാഴ്ച ചേരുന്നുണ്ട്.
വൈകുന്നേരം നാല് മണിക്ക് കൂടോൽ നവോദയ പുരുഷസംഘം മീറ്റിങ് ഹാളിലാണ് യോഗമെന്ന് സമിതി ചെയർമാൻ എൻ. വിജയൻ, കൺവീനർ ബാബു ചേമ്പേന എന്നിവർ അറിയിച്ചു.
Published: 15 Nov 2026, 02:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented