കാസർകോട്: സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ഫണ്ട് വിനിയോഗം ജുഡീഷ്യൽ കമ്മിഷനെവെച്ച് സോഷ്യൽ ഓഡിറ്റ്‌ നടത്തണമെന്ന് എസ്.സി.എസ്.ടി. എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ ഓർഗനൈസേഷൻ (എസ്.സി.എസ്.ടി.ഇ.പി.ഡബ്ല്യു.ഒ.) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. തദ്ദേശീയ ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് തദ്ദേശ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും മുഖേന നിരവധി പദ്ധതികൾ നടപ്പാക്കുന്നു. ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ ലക്ഷ്യബോധത്തോടെയും സുതാര്യമായും സമയബന്ധിതമായും വിനിയോഗിക്കേണ്ടത് അനിവാര്യമാണെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.

To advertise here,

കല്ലട്ര മാഹിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. സുനിൽ കുമാർ അധ്യക്ഷ്യത വഹിച്ചു. ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വസന്ത അജക്കോട്, സംസ്ഥാന ജനറൽ സെക്രട്ടറി ഹരിശ്ചന്ദ്രൻ കാഞ്ഞങ്ങാട്, ഉഷ അർജുനൻ, കാവ്യ കല്ലന്താട്ട്, എം. നാരായണൻ, ടി.വി. ജയൻ, സി.കെ. ഗണേഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: രത്‌നാകാരൻ കൊട്ടറ (പ്രസി.), സുരേഷ്, കെ. ഷാജി (വൈ. പ്രസി.), കെ. ദാമോദരൻ (സെക്ര.), എം. ശങ്കർ (ജോ. സെക്ര.), ഗണേഷ് കുമ്പള (ഖജാ.).