ചെറുപുഴ: തിരുമേനി എൻ.എസ്.എസ്. കരയോഗം കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എം. ഷിജിത്തിന് സ്വീകരണവും കരയോഗമന്ദിരത്തിൽ നടന്നു. കരയോഗം പ്രസിഡന്റ് പി.ജി. സോമശേഖരൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എം. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ജി. പ്രദീപ് കുമാർ, എം.വി. ഗോപാലകൃഷ്ണൻ, സി.വി. മോഹനൻ നമ്പ്യാർ, പി.വി. ചന്ദ്രബാബു, എം.പി. പങ്കജാക്ഷൻ, കെ.ജി. ജയചന്ദ്രൻനായർ, ശൈലജ വിജയൻ, ഷൈമ സുഭാഷ്, ജയ മുരളീധരൻ, സുലോചന സോമശേഖരൻ, നളിനി മുരളീധരൻ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ പൊന്നാടയണിച്ച് ആദരിച്ചു. ഷെറിൻ യുകാൻ കരാട്ടെ ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ഉൾപ്പെടെ മൂന്ന് മെഡലുകൾ നേടിയ ആവന്തിക ജി. നായരെ അനുമോദിച്ചു.

To advertise here,