
കാസർകോട്: ചെർക്കള അൽഹിക്മ വനിത കോളേജ് പത്താം വാർഷിക സമ്മേളനം ഡിസംബർ ഒൻപത് മുതൽ 13 വരെ ചെർക്കളയിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൊല്യൂഷൻ എക്‌സിബിഷൻ ഒൻപത് മുതൽ കോളേജിന് സമീപം നടക്കും.
മനുഷ്യ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ, മനുഷ്യ ശരീരത്തിലെ പ്രവർത്തനങ്ങളുടെ വിസ്മയങ്ങൾ, മൊബൈൽ അഡിക്ഷൻ, ലഹരി ഉപയോഗത്തിന്റെ അപകടങ്ങൾ, കാഴ്ചപരിമിതരുടെ ലോകം, മരണം തുടങ്ങിയ വിഷയങ്ങളാണ് എക്‌സിബിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി 11-ന് സാംസ്‌കാരിക സമ്മേളനവും 12-ന് ഖുർആൻ സമ്മേളനവും വിദ്യാർഥിനി സമ്മേളനവും വൈജ്ഞാനിക സമ്മേളനവും 13-ന് വനിതാ സമ്മേളനം, സമാപന സമ്മേളനം എന്നിവയും നടക്കും. സമാപന സമ്മേളനത്തിൽ ഹുസൈൻ സലഫി ഷാർജ സംസാരിക്കും. സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം സ്വാഗതസംഘം ചെയർമാൻ അബൂബക്കർ ഉപ്പള ഉദ്ഘാടനം ചെയ്തു.
Published: 29 Nov 2026, 06:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented