ഉളിക്കൽ: ഉളിക്കൽ - ഇരിട്ടി മേജർ ജില്ലാ റോഡ് നിർമാണം അനിശ്ചിതമായി നീളുന്നു. ഉളിക്കൽ ടൗൺ മുതൽ ചെട്ട്യാർ പീടിക വരെ റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 5.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാല് കിലോമീറ്റർ ദൂരമാണ് ഒന്നാം ഘട്ടത്തിൽ വീതി കൂട്ടി നവീകരിക്കുന്നത്. പേരാവൂർ നിയോജക മണ്ഡലത്തിൽ വരുന്ന ചെട്ട്യാർ പീടിക മുതൽ തന്തോട് വരെയുള്ള ബാക്കി ഭാഗം നവീകരിക്കുന്നതിന് തുക അനുവദിക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി അറിച്ചിട്ടുണ്ട്. ഉളിക്കൽ ടൗണിലെ റോഡ് വികസനത്തിന് ആവശ്യമായ തുക എസ്റ്റിമേറ്റ് തയാറാക്കിയാൽ പ്രത്യേകമായി വകയിരുത്തുമെന്ന് സജീവ് ജോസഫ് എം.എൽ.എ. യെ പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. ഉളിക്കലിൽ ചേർന്ന കച്ചവടക്കാരുടേയും ജനപ്രതിനിധികളുടേയും രാഷ്ടീയ പാർട്ടി പ്രതിനിധികളുടേയും യോഗം കഴിഞ്ഞ മാസം സജീവ് ജോസഫ് എം.എൽ.എ. യുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ 13 മീറ്റർ വീതിയിൽ റോഡ് വികസിപ്പാക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നേൃത്വത്തിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ വീതി കൂട്ടുന്ന പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
Content Highlights: Construction and widening work on the Ulikkal-Iritty major district road remains stalled despite the state budget allocating funds.
Published: 28 Nov 2026, 09:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented