ധർമടം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി തലശ്ശേരി സോണൽ കലോത്സവത്തിൽ 71 പോയിന്റുമായി തലശ്ശേരി ബ്രണ്ണൻ കോളേജ് ലേണർ സപ്പോർട്ട്‌ സെന്റർ ഓവറോൾ ട്രോഫി കരസ്ഥമാക്കി. 68 പോയിന്റുമായി പിലാത്തറ സെന്റ് ജോസഫ് കോളേജ് എൽ.എസ്.സി ഫസ്റ്റ് റണ്ണറപ്പും തലശ്ശേരി എൻജീനിയറിങ് കോളേജ് 67 പോയിന്റുമായി സെക്കന്റ് റണ്ണറപ്പും നേടി. അഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. 43 ഇനങ്ങളിലായി എണ്ണൂറിലധികം മത്സരാർത്ഥികൾ മാറ്റുരച്ചു. സമാപന പരിപാടി തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ധർമടം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.നാരായണൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ പി.എം. നാരായണൻ. ഗവ: ബ്രണ്ണൻ കോളേജ് ചരിത്ര വിഭാഗം മേധാവി പ്രൊഫ. വിനോദൻ നാവത്ത് മുഖ്യാഥിതിയായി. പി.എം.പ്രഭാകരൻ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. വാർഡ് അംഗം ദിരേഷ് കേളമ്പേത്ത് സെന്റ് ജോസഫ് കോളേജ് പിലാത്തറ എൽ.എസ്.സി. കോഡിനേറ്റർ ഡോ. സുഭാഷ് ജോൺ എന്നിവർ സംസാരിച്ചു.

To advertise here,