
ഇരിട്ടി: കേന്ദ്ര-സംസ്ഥാന നിയമനിർമാണ സഭകളിൽ 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാക്കുന്നതിനെ അഭിനന്ദിക്കുന്നതായും അതോടൊപ്പം സംവരണത്തിൽ നിശ്ചിത ശതമാനം ഒ.ബി.സി. സംവരണം ഏർപ്പെടുത്തണമെന്നും ഇരിട്ടി എസ്.എൻ.ഡി.പി. യൂണിയൻ വനിതാ സംഘം വാർഷിക പൊതുയോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇരിട്ടി ശ്രീനാരായണ ഗുരുമന്ദിരത്തിൽ നടന്ന വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വനിതാസംഘം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് ഇ.എസ്. ഷീബ ഉദ്ഘാടനംചെയ്തു. യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡൻറ് വത്സമ്മ ധനേന്ദ്രൻ അധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി രാധാമണി ഗോപി പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ ഭാരവാഹികളായ കെ.വി. അജി, കെ.കെ. സോമൻ, കെ.എം. രാജൻ, യൂത്ത്മൂവ്മെന്റ് സംസ്ഥാന ജോ. സെക്രട്ടറി അനൂപ് പനക്കൽ, എം.വി. രാജീവൻ, പി.കെ. രാമൻ, എ.എൻ. സുകുമാരൻ, നിർമല അനിരുദ്ധൻ, ഓമനാ വിശ്വംഭരൻ എന്നിവർ സംസാരിച്ചു. സ്ത്രീ ശാക്തീകരണവും കർമപദ്ധതിയും എന്ന വിഷയത്തിൽ യൂണിയൻ സെക്രട്ടറി പി.എൻ. ബാബു ക്ലാസെടുത്തു. യൂണിയൻ തലത്തിലും ശാഖാതലത്തിലും വനിതാസംഘത്തിൽ പ്രവർത്തിച്ച 50 മുൻകാല വനിതാസംഘം പ്രവർത്തകരെ ആദരിച്ചു.
വനിതാസംഘം ഭാരവാഹികൾ: ഉഷ അജിത്ത് (പ്രസി.), തങ്കമണി കോളിത്തട്ട് (വൈസ് പ്രസി.), ബിന്ദു ദിനേശ് ഉളിക്കൽ (സെക്ര.), സാവിത്രി ആനപ്പന്തി (ഖജാ.).
Content Highlights: The Iritty SNDP Vanitha Sangham has demanded the implementation of an OBC quota within the 33 percent women reservation in legislative assemblies.
Published: 28 Nov 2026, 09:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented