മാതമംഗലം: പേരൂൽ വേട്ടക്കൊരുമകൻ ക്ഷേത്രം (ചേപ്പായിക്കോട്ടം) നവീകരണപ്രവൃത്തി വി. കുഞ്ഞി‌ക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്ര നവീകരണ നിധിയിലേക്കുള്ള ആദ്യ സംഭാവന എൻ.പി. സേതുരാമനിൽ നിന്ന് വി. കുഞ്ഞിക്കൃഷ്ണൻ എം.എൽ.എ. ഏറ്റുവാങ്ങി. എരമം -കുറ്റുർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം എ.വി. ഷൈമ,

To advertise here,

എൻ.പി. സേതുരാമൻ, ടി.എം. സദാനന്ദൻ, എം.വി. പദ്മനാഭൻ,

സി.എം. ഉണ്ണികൃഷ്ണൻ നമ്പീശൻ,

എൻ.കെ. ബാബുരാജൻ, എൻ.വി. പ്രദീപ്കുമാർ

എന്നിവർ സംസാരിച്ചു. ശ്രീകോവിലിന്റെ കുറ്റിയടിക്കൽ കർമ്മം മേൽശാന്തി കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിൽ ഉദയവർമ്മൻ മേലാചാരി നിർവഹിച്ചു.