മാങ്ങാട്ടിടം: മാങ്ങാട്ടിടം പഞ്ചായത്ത് സംഘടിപ്പിച്ച നിത്യവസന്തം വയോജന സംഗമവും ആയുർവേദ മെഡിക്കൽ ക്യാംപും പഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ.എൻ. ഗോപി അധ്യക്ഷനായി. ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ എ.പി. ഹംസകുട്ടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഒ.ടി. രശ്മി, പി.വി. ഷബ്‌ന, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം സൗമ്യ കാരായി, മെഡിക്കൽ ഓഫിസർ വി.എസ്. രശ്മി, പഞ്ചായത്തംഗങ്ങളായ വി. രാഗേഷ്, സമിത്ത്, വി. സുനി, പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ. സുധീർ കുമാർ, നെയ്യൻ ശ്രീധരൻ, വി. വേലായുധൻ, എം.കെ. കൃഷ്ണർ, കുന്നുമ്പ്രോൻ വാസു, പി.ജെ. സോണി എന്നിവർ സംസാരിച്ചു

To advertise here,