പന്തക്കൽ : കുന്നുമ്മൽപ്പാലത്തോടുചേർന്ന് പോകുന്ന ശുദ്ധജലവിതരണ പൈപ്പ് തകർന്ന് ശുദ്ധജലം പുറത്തേക്ക് കുത്തിയൊഴുകുകയാണ്. മാഹി പൊതുമരാമത്ത് വകുപ്പ് ജലവിഭാഗം സ്ഥാപിച്ച പൈപ്പാണ് പൊട്ടിയത്. പാലത്തോടുചേർന്നുള്ള നടപ്പാതയിലെ പൈപ്പും പൊട്ടിയിട്ട് മാസങ്ങളായി. വാട്ടർ അതോറിറ്റി ജീവനക്കാർ എത്തി സൈക്കിൾ ട്യൂബ് പൈപ്പിൽ വരിഞ്ഞുകെട്ടി താത്കാലിക അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ശുദ്ധജലം പുറത്തേക്കൊഴുകുകയാണ്.

To advertise here,

 

ഇതിനാൽ വീടുകളിലേക്കുള്ള കുടിവെള്ള കണക്‌ഷൻ പൈപ്പിൽ വെള്ളത്തിന്റെ അളവ് കുറയുകയുംചെയ്യുന്നു. പ്രദേശത്തെ കുടുംബ കൂട്ടായ്മ അധികൃതരെ സമീപിച്ച് പരാതി നൽകിയിരിക്കുകയാണ്.