മയ്യിൽ : തണ്ണീർത്തടത്തിൽ ഉൾപ്പെടുന്ന പ്രദേശം മണ്ണിട്ട്‌ മൂടുന്നതായി പരാതി. പഞ്ചായത്തിലെ നെല്ലിക്കപ്പാലത്തിന് സമീപമാണ് ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം സ്വകാര്യവ്യക്തി മണ്ണിട്ട് നികത്തുന്നത്.

To advertise here,

ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ യൂണിറ്റ് പ്രവർത്തകർ പലതവണ മയ്യിൽ വില്ലേജ് ഓഫീസറെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. തുടർച്ചയായുണ്ടായ അവധിദിവസങ്ങളിലാണ് നികത്തൽ. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം പി. സൗമിനി, മയ്യിൽ മേഖലാ സെക്രട്ടറി സി. മുരളീധരൻ, പ്രസിഡന്റ്‌ വി.വി. പ്രേമരാജൻ, കമ്മറ്റിയംഗം സി.കെ. അനൂപ് ലാൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. റവന്യൂ വകുപ്പ്, കളക്ടർ എന്നിവർക്ക് പരാതി നൽകുമെന്ന് സംഘം അറിയിച്ചു.