പടിയൂർ : പ്രോജക്ട് ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി പടിയൂർ ടൗണിനെ ‘ബീക്കൺ ടൗൺ’ ആയി പ്രഖ്യാപിച്ചു. മട്ടന്നൂർ എം.എൽ.എ. വി.കെ. സനോജ് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ അധ്യക്ഷത വഹിച്ചു. ബീക്കൺ ടൗൺ പ്രഖ്യാപനരേഖ വൈസ് പ്രസിഡന്റ് വി.വി. രാജീവ് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ‘നിർമലം-പുതുയുഗ ശുചിത്വ കേരളം’ കാംപെയ്‌ന്റെ ലോഗോ പ്രകാശനവും എം.എൽ.എ. നിർവഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. ഷംസുദ്ദീൻ, പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. തങ്കമണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. പദ്മിനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രാമചന്ദ്രൻ, പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ പി. ഷിനോജ്, അംഗം കെ.പി. ബാബു, അസിസ്റ്റന്റ് സെക്രട്ടറി എം. അരവിന്ദൻ എന്നിവർ സംസാരിച്ചു. പടിയൂർ ടൗണിലെ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും ജനപങ്കാളിത്തത്തോടെ സുസ്ഥിര ശുചിത്വ സംവിധാനം ഒരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ബീക്കൺ ടൗൺ പ്രഖ്യാപനം കൂടുതൽ ഊർജം പകരും. വ്യാപാരികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ, ആശ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഊരത്തൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

To advertise here,