കണ്ണൂർ : ഫെഡറേഷൻ ഓഫ് റെസിഡെന്റ്സ് അസോസിയേഷൻ (ഫെറ) വാർഷികാഘോഷവും ജില്ലാ സമ്മേളനവും നടത്തി. കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്തു. മേയർ പി. ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ മുഖ്യാതിഥികളായി. ഫെറ ജില്ലാ പ്രസിഡന്റ് കെ. ദേവദാസൻ അധ്യക്ഷത വഹിച്ചു. എം.പി., മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എം.എൽ.എ.മാരായ ടി.ഒ. മോഹനൻ, വി.കെ. സനോജ്, കെ.വി. സുമേഷ് എന്നിവരെ ആദരിച്ചു. മികച്ച റെസിഡെന്റ്‌സ് അസോസിയേഷനായി തിരഞ്ഞെടുത്ത സ്നേഹസംഗമം ആർ.എ. അഴീക്കോടിനെയും ആദരിച്ചു.

To advertise here,

സാംസ്‌കാരിക സമ്മേളനം നടൻ കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു. വിവിധ അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി കെ.പി. മുരളീകൃഷ്ണൻ, കോർവ ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ, ജോയിന്റ് സെക്രട്ടറി എം.കെ. ബീരാൻ, ആർ. അനിൽകുമാർ, നൗഷാദ് ഇടവണ്ണ, പങ്കജവല്ലി, സി. ദിനേന്ദ്രൻ, കെ. പ്രകാശ്, പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.