വടകര : ജീവിതത്തിന്റെ മത്സരങ്ങളിൽ വീണുപോയവരെയും പരാജയപ്പെട്ടവരെയും ചേർത്തുപിടിക്കുമ്പോഴാണ് നാം നേടുന്ന വിജയങ്ങൾ അർഥപൂർണമാവുന്നതെന്ന് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു.

To advertise here,

കെ.കെ. രമ എം.എൽ.എ.യുടെ വിദ്യാഭ്യാസ പരിപാടിയായ വൈബ് സംഘടിപ്പിച്ച ‘വിജയാരവം 2026’ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ചില വിഷയങ്ങൾക്കും തൊഴിലുകൾക്കും മാത്രം പ്രാധാന്യവും പ്രിയവുമേറുന്നത് ആരോഗ്യകരമായ അവസ്ഥയല്ലെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.

പരിപാടിയിൽ റൂറൽ എസ്.പി. മെറിൻ ജോസഫ്, സബ് കളക്ടർ പി.പി. അർച്ചന എന്നിവർ മുഖ്യാതിഥികളായി. എം.സി. പ്രമോദ് അധ്യക്ഷനായി.

നഗരസഭാ ചെയർമാൻ പി.കെ. ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ, കെ. ലീല, ഒ.കെ. കുഞ്ഞബ്ദുള്ള, ഷജിന കൊടക്കാട്ട്, ഷൈജി പ്രമോദ്, ടി.കെ. സിബി, ശശികുമാർ പുറമേരി, ആർ. ഷിജു, പവിത്രൻ മണ്ടോടി എന്നിവർ സംസാരിച്ചു.

നൂറുശതമാനം വിജയം വിജയം നേടിയ സ്കൂളുകൾക്കും പ്ലസ്ടു, എസ്.എസ്.എൽ.സി., എൻ.എം.എം.എസ്. തുടങ്ങിയ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും കെ.കെ. രമ എം.എൽ.എ. ഉപഹാരം നൽകി.