പെരുമ്പടവ് : കരുവൻചാൽ-പാത്തൻപാറ പി.ഡബ്ല്യു.ഡി. റോഡിൽ വെള്ളാട് (ചേടിക്കുണ്ട്) ടൗണിലെ 50 വർഷത്തിലധികം പഴക്കമുള്ള പാലം അപകടാവസ്ഥയിൽ. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ കോൺക്രീറ്റ് ഇളകിയ നിലയിലാണ്. വാർപ്പിന് ഉപയോഗിച്ച കമ്പി പകുതിയും പുറത്തായിട്ടുണ്ട്. മലയോരപ്രദേശത്ത് ഭാരമേറിയ തടി വണ്ടികളും മറ്റും കടന്നുപോകുന്ന പാലങ്ങൾ അപകടാവസ്ഥയിലായിരിക്കുന്നത് യഥാസമയം പരിശോധിക്കാതെയും വേണ്ട നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് വലിയ ആപത്താണ് വരുത്തി വെക്കുന്നത്.
2018-ൽ മൂന്നുകോടി 31 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഈ പാലം നിർമാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി പി.ഡബ്ല്യു.ഡി. ബ്രിഡ്ജസ് വിഭാഗം തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടെങ്കിലും ഭരണാനുമതി നേടിയെടുക്കാനായില്ല. പുതിയ പാലത്തിനായുള്ള ഫലപ്രദമായ
പ്രവർത്തനങ്ങൾ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നത് പ്രതിഷേധാർഹമാണെന്നും
പാലം പുനർനിർമിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും എൻ.എച്ച്.ആർ.ഇ.എം. (നാഷണൽ ഹ്യൂമൻ റൈറ്റ്സ് എൻവയൺമെന്റ് മിഷൻ) തളിപ്പറമ്പ് മേഖലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കും ഇരിക്കൂർ എം.എൽ.എ.ക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ജെയ്സൻ ഡൊമിനിക് അധ്യക്ഷത വഹിച്ചു. പോത്തൻ ഗോപിനാഥ്, പി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Published: 07 Nov 2026, 04:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented