ധർമശാല : കനത്ത മഴയിൽ ധർമശാല ടൗണാകെ ചെളിവെള്ളത്തിൽ മുങ്ങി. വ്യാഴാഴ്ച വൈകീട്ട് പെയ്ത മഴയിലാണ് വെള്ളക്കെട്ടുണ്ടായത്. കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലും തളിപ്പറമ്പ് ഭാഗത്തേക്കുള്ള സർവീസ് റോഡിലും വെള്ളക്കെട്ട് വലിയ ദുരിതമാണ് യാത്രക്കാർക്കുണ്ടാക്കിയത്. സമാന സ്ഥിതി പറശ്ശിനി റോഡിലുമുണ്ടായി.
റോഡുകളിൽ ഒരടിയിലധികം ചെളിവെള്ളം നിറഞ്ഞതോടെ കാൽനടയാത്രക്കാരും ദുരിതത്തിലായി. ധർമശാലയിൽ ഓടകളുടെ നവീകരണം നടക്കുന്നുണ്ടെങ്കിലും നിലവിലുള്ള ഓടകൾ മാലിന്യം നിറഞ്ഞതാണ് കനത്ത മഴയിൽ ടൗണിൽ പതിവായി വെള്ളക്കെട്ടിന് കാരണമാകുന്നത്.
Published: 23 Oct 2026, 03:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented