പീരുമേട് : ഒരുപറ്റം ആളുകൾ ഇടുക്കിയിലെ ഭൂമി വെട്ടിപ്പിടിക്കാനെത്തുമ്പോൾ സർക്കാർ മൗനം പാലിക്കുകയാണെന്നും, ഇത് ഭൂമിയോട് കാണിക്കുന്ന വഞ്ചനയാണെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

To advertise here,

ഭൂപരിഷ്കരണനിയമത്തെ പാടേ അട്ടിമറിച്ചാണ് ഇവിടെ ഭൂമികൈയേറ്റങ്ങൾ, തോട്ടഭൂമി മുറിച്ചുവിൽപ്പന എന്നിവ നടക്കുന്നത്. തേയിലത്തോട്ടങ്ങളുടെ മുറിച്ചുവിൽപ്പനയിലൂടെ, പണക്കാർക്കായി സതീശൻസർക്കാർ രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.യുടെ നേതൃത്വത്തിൽ നടത്തിയ പീരുമേട് താലൂക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുക, മുറിച്ചുവിൽപ്പന നടത്തിയ തോട്ടഭൂമിയുടെ പോക്കുവരവ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധസമരം സംഘടിപ്പിച്ചത്. ഇ.എസ്. ബിജിമോൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.ജെ. ആഞ്ചലോസ്, ജില്ലാ സെക്രട്ടറി ടി. സലിംകുമാർ, ജോസ് ഫിലിപ്പ്, വി.ആർ. ശശി, എം.കെ. പ്രിയൻ, വി.കെ. ബാബുക്കുട്ടി, വൈ. ജയൻ, വി.കെ. ധനപാലൻ എന്നിവർ പ്രസംഗിച്ചു.