വാഗമൺ : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ വാഗമണ്ണിലുള്ള അഡ്വഞ്ചർ പാർക്ക് അടക്കമുള്ള സ്ഥാപനങ്ങളിലെ വ്യാപക അഴിമതിയിലും അനധികൃത പിൻവാതിൽ നിയമനങ്ങളും നടക്കുന്നുവെന്ന് ആരോപിച്ചും ബി.ജെ.പി. ഏലപ്പാറ മണ്ഡലം കമ്മിറ്റി വാഗമൺ ഡി.ടി.പി.സി. ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
സംസ്ഥാനം മാറിമാറി ഭരിച്ച ഇടതു-വലതുമുന്നണികൾ വിനോദസഞ്ചാര കേന്ദ്രങ്ങളെ അഴിമതിയുടെയും ബന്ധുനിയമനങ്ങളുടെയും താവളമാക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.
യോഗ്യരായ ഉദ്യോഗാർഥികളെ തള്ളി മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന നിയമനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സമരം ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ഏലപ്പാറ മണ്ഡലം പ്രസിഡന്റ് എ.പി. ബിനോജ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എൻ.ടി. വിജയൻ, കെ. വിജയകുമാർ, ജി. വിജയകുമാർ, സി. ശരവണൻ, ആർ. ഗിരീഷ്, ആർ. ഷിബു, ഒ.ജി. സുധീഷ് കുമാർ, കുര്യാക്കോസ് ജോസഫ്, ആൽവിൻ, കന്നിമരിയ, ശശികല സെൽവം, എസ്. ശ്രീജേഷ്, ഉമേഷ് തുടങ്ങിയവർ പ്രതിഷേധമാർച്ചിനും ധർണയ്ക്കും നേതൃത്വം നൽകി.
Published: 20 Sept 2026, 02:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented