കാഞ്ഞാർ വാഗമൺ ജങ്ഷനിൽ അപകടം പതിവ്

To advertise here,

കാഞ്ഞാർ : കാഞ്ഞാറിലെ വാഗമൺ ജങ്ഷനിൽ മഴവെള്ളം ഒഴുകിപ്പോകുന്നതിനുവേണ്ടി ഓടയ്ക്ക് മുകളിൽ സ്ഥാപിച്ച ഇരുമ്പ്ഗ്രിൽ വാഹനങ്ങൾക്ക് കെണിയാകുന്നു.

ഇരുചക്രവാഹന യാത്രക്കാരാണ് മിനുസമുള്ള ഇരുമ്പ്ഗ്രില്ലിൽ കയറി വീഴുന്നത്.

അശാസ്ത്രീയമായാണ് ഇവിടെ ഇരുമ്പ്ഗ്രിൽ സ്ഥാപിച്ചതെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു.വാഗമണ്ണിലേക്കുള്ള വിനോദസഞ്ചാരികളുടെ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ ജങ്‌ഷനിലൂടെ കടന്നുപോകുന്നത്.

കൂടാതെ വിദ്യാർഥികൾ, പ്രായമവർ സ്ത്രീകൾ ഉൾപ്പെടെയുള്ളവരും നിരവധി ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നു.

ഇവിടെ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ്ഗ്രില്ലിന്റെ പ്രതലം വളരെ മിനുസപ്പെട്ടതാണ്.

തൊടുപുഴ-മൂലമറ്റം റൂട്ടിൽനിന്നും മറ്റും വരുന്ന ഇരുചക്രവാഹനങ്ങൾ വാഗമൺ റൂട്ടിലേക്ക് പെട്ടെന്ന് തിരിയുമ്പോൾ ഇരുമ്പ്ഗ്രില്ലിന്റെ മിനുസമുള്ള പ്രതലത്തിൽ കയറി തെന്നിവീഴുന്നത് പതിവായി.കഴിഞ്ഞദിവസവും വാഗമൺ സന്ദർശിക്കാനെത്തിയ ഇരുചക്രവാഹനയാത്രക്കാരൻ ഇവിടെ തെന്നിവീണു.

ഈ ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനാണ് ഇരുമ്പ്ഗ്രില്ലിലൂടെ ഓടയിലേക്ക് വെള്ളം ഒഴുക്കുന്ന സംവിധാനമുണ്ടാക്കിയത്.

ഈ റോഡിലൂടെ പാറക്കല്ലുമായി ഭാരവാഹനങ്ങൾ നിരന്തരം കടന്നുപോകുന്നതിനാൽ ഇരുമ്പിനോട് ചേർന്ന് കോൺക്രീറ്റുചെയ്ത ഭാഗം വിണ്ടുകീറി.വാഗമൺ മേഖലയിലേക്ക് പോകുന്ന സഞ്ചാരികളുടെ പ്രധാന പാതയാണ് കാഞ്ഞാർ-വാഗമൺ റോഡ്.

ഇതിന്റെ തുടക്കഭാഗത്താണ് മിനുസപ്പെടുത്തിയ ഇരുമ്പ്ഗ്രില്ലുള്ളത്.

അവധി ദിനങ്ങളിൽ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇരുചക്രവാഹനത്തിൽ ഇതുവഴി വാഗമണ്ണിലേക്ക് പോകുന്നത്.

ദൂരപ്രദേശങ്ങളിൽനിന്നുവരുന്ന ഇവർക്ക് ഈ അപകടത്തെക്കുറിച്ച് അറിയില്ല.