ചെറുതോണി : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കിയിലെ കാലങ്ങളായി പരിഹാരമില്ലാതെ കിടക്കുന്ന ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാർ. ചെറുതോണിയിൽ പട്ടയമേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലയിലെ കുടിയേറ്റ കർഷകർക്ക് കൈവശഭൂമിക്ക് സ്ഥിരമായ അവകാശം നൽകുന്നതിനായി പട്ടയ വിതരണ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. സങ്കീർണമായ ഭൂമി പ്രശ്നങ്ങൾ ഓരോന്നായി പരിശോധിച്ച് യോഗ്യമായ കൈവശങ്ങൾക്ക് പട്ടയം നൽകുമെന്നും മന്ത്രി പറഞ്ഞു. പട്ടയമേളയിൽ 683 പട്ടയങ്ങളാണ് വിതരണം ചെയ്തു. 1993 ചട്ടപ്രകാരം 647, ആർ.ഒ.ആർ. പ്രകാരം 15, മിച്ചഭൂമി ഏഴ്, എൽ.ടി. എട്ട്, എച്ച്.ആർ.സി. എട്ട് പട്ടയങ്ങളാണ് നൽകിയത്.
കട്ടപ്പന ടൗൺഷിപ്പ്, ഇടുക്കി ഡാം മൂന്ന് ചെയിൻ, ചെങ്കളം, കല്ലാർകുട്ടി പദ്ധതി പ്രദേശങ്ങൾ, വാത്തിക്കുടി വില്ലേജ്, കാഞ്ചിയാർ തേക്ക് പ്ലന്റേഷൻ, പാറപ്പുറമ്പോക്ക് എന്നിവിടങ്ങളിലെ പട്ടയ പ്രശ്നങ്ങൾ മുൻഗണന നൽകി പരിഗണിക്കുന്നുണ്ട്. കുറ്റിയാർവാലി ഭൂമി വിതരണം, മാങ്കുളം മിച്ചഭൂമി വിതരണം എന്നിവയിലെ അപാകതകൾ പരിഹരിച്ച് നടപടികൾ പൂർത്തിയാക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ ജില്ലയിലെ ഉന്നതികളിലെ കൈവശക്കാർക്ക് പട്ടയം നൽകുന്നതിനും പട്ടികവർഗ മേഖലകളിൽ വനാവകാശരേഖ അനുവദിക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണ്.
റോയി കെ.പൗലോസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഇടുക്കിയിലെ പട്ടയ വിതരണത്തിലെ നിയമതടസ്സങ്ങൾ അടിയന്തരമായി നീക്കി അർഹരായ എല്ലാവർക്കും സമയബന്ധിതമായി പട്ടയം നൽകണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.
അപു ജോൺ ജോസഫ് മുഖ്യാതിഥിയായി. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എ.മാരായ സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ലാൻഡ് റവന്യൂ കമിഷണർ എച്ച്. ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര മോൾ ജിന്നി, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, എ.ഡി.എം. മിനി കെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
Published: 25 Sept 2026, 02:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented