നെടുങ്കണ്ടം : വലിയതോവാള-ഇരട്ടയാർ റോഡിൽ ചക്കക്കാനത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട മിനിബസ് കൃഷിയിടത്തിലേക്ക് മറിഞ്ഞു. നാലുപേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി പത്തോടെയാണ് അപകടം.
കൊല്ലത്തുനിന്നും മൂന്നാറിലെത്തിയ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ അടങ്ങിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്നും തിരികെയുള്ള യാത്രക്കിടയിൽ കയറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പിന്നോട്ടുരുണ്ട് കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണ് വാഹനം ഓടിച്ചത്. മരത്തിൽ തങ്ങിനിന്നതിനാലാണ് വൻ അപകടം ഒഴിവായത്. നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയശേഷം വിട്ടയച്ചു.
വീതികുറവും കയറ്റിറക്കങ്ങളും വളവുകളും വഴിയിൽ മുൻപും നിരവധിവാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികൾ സഞ്ചരിക്കുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്.
വഴി പരിചിതമല്ലാത്തതിനാൽ ഗൂഗിൾ മാപ്പ് നോക്കി എത്തുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയാണ്. ഇവിടെനിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് കഴിഞ്ഞവർഷം വിനോദസഞ്ചാരികളുടെ മിനിബസ് മറിഞ്ഞത്. കൃഷിയിടത്തിലെ റോഡിൽ അപകടങ്ങൾ പതിവായിട്ടും ബാരിക്കേഡുകൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
Published: 31 Oct 2026, 02:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented