വണ്ണപ്പുറം ടൗണിലെ ഉയരവിളക്കിലെ അഞ്ച് ബൾബിൽ നാലെണ്ണവും അണഞ്ഞു
വണ്ണപ്പുറം : വണ്ണപ്പുറം ടൗണിന്റെ ഹൃദയഭാഗമായ ഹൈറേഞ്ച് കവലയിലെ ഉയരവിളക്ക് തകരാറിലായതോടെ ടൗൺ രാത്രി ഇരുട്ടിൽ. അഞ്ച് ബൾബുകളുള്ള ഹൈമാസ്റ്റ് ലൈറ്റിൽ ഇപ്പോൾ ഒന്ന് മാത്രമാണ് കത്തുന്നത്. അതാകട്ടെ മിന്നിക്കത്തുന്നു. എപ്പോൾ വേണമെങ്കിലും ഇതും പൂർണമായും പ്രവർത്തനരഹിതമാകും. കാൽനടയാത്രക്കാരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്.
രാത്രിയിൽ വണ്ണപ്പുറം ടൗണിന് പ്രധാനമായും വെളിച്ചമേകിയിരുന്നത് ഈ ഹൈമാസ്റ്റ് ലൈറ്റായിരുന്നു. ഡീൻ കുര്യാക്കോസ് എം.പി. അനുവദിച്ച തുക ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റിന്റെ സൗജന്യ പരിപാലന കാലാവധി കഴിഞ്ഞതിനാൽ ഇനി അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്വം വണ്ണപ്പുറം പഞ്ചായത്തിനാണ്.
അറ്റകുറ്റപ്പണിക്ക് കരാർ നൽകിയിട്ടുണ്ടെന്നും ഉടൻതന്നെ തകരാർ പരിഹരിച്ച് ഹൈമാസ്റ്റ് ലൈറ്റ് പൂർണമായും പ്രവർത്തനക്ഷമമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടം പറഞ്ഞു.
Published: 09 Oct 2026, 01:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented