ചെറുതോണി : അറക്കുളം ഉപജില്ലാ പ്രവൃത്തിപരിചയമേളയിൽ യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ വാഴത്തോപ്പ് സെയ്ന്റ് ജോർജ് സ്കൂൾ ഓവറോൾ കിരീടം നേടി.

To advertise here,

എൽ.പി. വിഭാഗത്തിൽ തുടങ്ങനാട് സെയ്ന്റ് തോമസ് ഹൈസ്കൂൾ ഓവറോൾ നേടി. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ തുടങ്ങനാട് സ്കൂൾ റണ്ണറപ്പായി. ഹയർസെക്കൻഡറി വിഭാഗത്തിൽ പൈനാവ് എം.ആർ.എസ്. രണ്ടാംസ്ഥാനം നേടി.

രാവിലെ 9.30-ന് ആരംഭിച്ച മത്സരങ്ങൾ ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ബിജു നിള ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ അധ്യക്ഷതവഹിച്ചു. അറക്കുളം എ.ഇ.ഒ. ആഷിമോൾ കുര്യാച്ചൻ മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്തംഗം ജോസഫ് പാലാട്ടിൽ, സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോർജ്, എച്ച്.എം. ഫോറം സെക്രട്ടറി ബിനു കെ. അഗസ്റ്റിൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സിജോ ജോൺ, പ്രഥമാധ്യാപകരായ അർച്ചന തോമസ്, സിസ്റ്റർ അനിത എസ്.എ.ബി.എസ്., സിസ്റ്റർ റോസ് എഫ്.എസ്.എൽ.ജി. എന്നിവർ സംസാരിച്ചു.

ഓവറോൾ ട്രോഫികൾ പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസും സ്കൂൾ മാനേജർ ഫാ. ടോമി ആനിക്കുഴിക്കാട്ടിലും ചേർന്ന് സമ്മാനിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.