കൊച്ചുകരുന്തരുവി-ഉപ്പുതറ റോഡിലെ പാലം അപകടാവസ്ഥയിൽ

To advertise here,

ഏലപ്പാറ : ഏലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പാലം ഏതുനിമിഷവും തകരാവുന്ന നിലയിൽ.

ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ചതും അപകടപ്പാലം എന്നറിയപ്പെടുന്നതുമായ ഈ പാലത്തിന്റെ സംരക്ഷണഭിത്തിയാണ് മുന്പുണ്ടായ പ്രളയങ്ങളിൽ തകർന്നുപോയത്.

കൊച്ചുകരിന്തരുവി വഴി ഉപ്പുതറയിലെത്താവുന്ന റോഡിലെ പ്രധാന പാലം ബ്രിട്ടീഷ് ഭരണകാലം മുതൽ അപകടപ്പാലം എന്നാണ് അറിയപ്പെടുന്നത്.

2019-ലും 2021-ലും ഉണ്ടായ പ്രളയങ്ങളിൽ പാലത്തിന്റെ സംരക്ഷണഭിത്തിക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

തുടർന്ന് രണ്ടുതവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും വീണ്ടും ഭിത്തികൾ ഇടിഞ്ഞുതാഴുകയായിരുന്നു.

കൽഭിത്തികൾ തകർന്നതിനൊപ്പം പാലത്തിൽ വിള്ളലുകളും ഉണ്ടായി. പാലം പൂർണമായി തകർന്നാൽ ആയിരക്കണക്കിന് നാട്ടുകാരുടെയും വിദ്യാർഥികളുടെയും യാത്രാസൗകര്യമാണ് ഇല്ലാതാകുന്നത്.

വരുന്ന കാലവർഷത്തിന് മുൻപായി തകർന്ന സംരക്ഷണഭിത്തികൾ പുനർനിർമിച്ച് പാലത്തിലൂടെയുളള യാത്ര സുരക്ഷിതമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ഇല്ലെങ്കിൽ ഇവിടെ വലിയ അപകടമുണ്ടാകും.