കുടയത്തൂർ സെയ്ന്റ് അഗസ്റ്റിൻസ് ദേവാലയത്തിന്റെ പുനർനിർമാണം പൂർത്തിയായി; കൂദാശ 28ന് uh

To advertise here,

26mltm2 നവംബർ 28ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൂദാശ നിർവ്വഹിക്കുന്ന കുടയത്തൂർ സെയ്ന്റ് അഗസ്റ്റിൻ പള്ളി

കുടയത്തൂർ: ഇടവകയിലെ വിശ്വാസികളുടെ ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമായിരുന്ന കുടയത്തൂർ സെയ്ന്റ് അഗസ്റ്റിൻസ് ദേവാലയത്തിന്റെ പുനർനിർമാണം പൂർത്തിയായി. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇടവകയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്ന ദേവാലയ കൂദാശയ്ക്കും അനുബന്ധ ആഘോഷങ്ങൾക്കുമായി വിശ്വാസികളും നാട്ടുകാരും ഒരുങ്ങി

.

പുതിയ ദേവാലയത്തിന്റെ കൂദാശാകർമം 28ന് ഉച്ചകഴിഞ്ഞ് 2.15ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.1922-ൽ സ്ഥാപിതമായ കുടയത്തൂർ ഇടവകയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ ദേവാലയം. 530 കുടുംബങ്ങളിലായി 2,155 വിശ്വാസികളാണ് ഇടവകയിലുള്ളത്. പഴയ ദേവാലയത്തിന്റെ വലിപ്പം വിശ്വാസികളുടെ ആത്മീയവും ആരാധനാപരവുമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത അസൗകര്യങ്ങളും കാലപ്പഴക്കവുമാണ് പുതിയ ദേവാലയം നിർമ്മിക്കാൻ കാരണമായത്. ഇതേത്തുടർന്ന് 2022 ഒക്ടോബർ 28ന് പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.

ദേവാലയ നിർമാണ കമ്മിറ്റി നടത്തിയ കൂട്ടായ പരിശ്രമവും ഇടവക ജനങ്ങളുടെ സഹകരണവും സമർപ്പണവുമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ സഹായകമായതെന്ന് വികാരി ഫാ. ജേക്കബ് പൊട്ടക്കുളം പറഞ്ഞു. ദേവാലയത്തോടൊപ്പം മനോഹരമായ ഓഡിറ്റോറിയത്തിന്റെ നിർമാണവും പൂർത്തിയാക്കി.കുടയത്തൂരിന്റെ പ്രകൃതിരമണീയതയ്ക്ക് ഇണങ്ങുന്ന രീതിയിലാണ് പുതിയ ദേവാലയം നിർമിച്ചിരിക്കുന്നത്.