അവിശ്വസനീയമാംവിധം ശരീരഭാരം കുറച്ച് മുന്‍ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിങ് സിദ്ധു. അഞ്ചുമാസത്തിനുള്ളില്‍ 33 കിലോയാണ് അദ്ദേഹം കുറച്ചത്. ശരീരഭാരം കുറയ്ക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചിത്രം അദ്ദേഹം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിട്ടുമുണ്ട്. 

To advertise here,

മുന്‍പും ശേഷവും... ഓഗസ്റ്റില്‍ തുടങ്ങി അഞ്ചുമാസത്തിനുള്ളില്‍ 33 കിലോഗ്രാം ഭാരം കുറച്ചു. ഇച്ഛാശക്തി, നിശ്ചയദാര്‍ഢ്യം, കൃത്യതയോടെയുള്ള ആഹാരക്രമം എന്നിവയായിരുന്നു ഏറ്റവും പ്രധാനം. ഒപ്പം പ്രാണയാമം, വെയിറ്റ് ട്രെയിനിങ്, നടത്തം എന്നിവയും സഹായകമായി.

'അസാധ്യമായത് ഒന്നുമില്ല സുഹൃത്തുക്കളെ..' എന്നാണ് അദ്ദേഹം തന്റെ  ഭാരംകുറയ്ക്കല്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്, സ്‌പോര്‍ട്‌സ് അവതാരകന്‍ തനയ് തിവാരി തുടങ്ങി നിരവധിപ്പേരാണ് സിദ്ധുവിന് അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുന്നത്.