ചർമാരോഗ്യവും തലമുടിയുടെ ആരോഗ്യവും നമ്മളിൽ പലരേയും ബാധിക്കുന്ന പ്രശ്നമാണ്. മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോകുന്നതുമെല്ലാം ഇതിലുൾപ്പെടും. ചർമ്മത്തിന്റേയും തലമുടിയുടേയും ആരോഗ്യത്തിന് വളരെ ആവശ്യമായ ധാതുവാണ് സിങ്ക്. രോഗ പ്രതിരോധശേഷി കൂട്ടാനും, ദഹനം, നാഡികളുടെ പ്രവർത്തനം, ശാരീരിക വളർച്ച എന്നിവയ്ക്കും സിങ്ക് അത്യാവശ്യമാണ്. മുറിവുണക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്താനും ഹൃദയം, കണ്ണ് എന്നിവയുടെ ആരോഗ്യത്തിനും മെറ്റബോളിസം നിരക്ക് ഉയർത്താനും സിങ്ക് ശരീരത്തിൽ ആവശ്യമാണ്.
ഇപ്പോഴിതാ, ശരീരത്തിന് ആവശ്യത്തിന് സിങ്ക് ലഭിക്കുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ന്യൂട്രീഷനിസ്റ്റ് ദർശന. സിങ്കിന്റെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടം ഓയിസ്റ്ററുകളാണെന്നാണ് ഇവർ പറയുന്നത്. റെഡ് മീറ്റ്, കോഴിയിറച്ചി, മുട്ട, മത്സ്യം എന്നിവയാണ് മറ്റ് മികച്ച ഉറവിടങ്ങൾ. ഇവയിൽ നിന്ന് ലഭിക്കുന്ന സിങ്ക് ശരീരത്തിൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുമെന്നും അവർ ഹെൽത്ത് ഷോട്സിനോട് പറഞ്ഞു. സസ്യാഹാര ഉറവിടങ്ങളിൽ മത്തങ്ങ, എള്ള്, കടല, പയർ വർഗങ്ങൾ, ബീൻസ്, കശുവണ്ടി, ബദാം, ടോഫു, ധാന്യങ്ങൾ, പാൽ ഉത്പന്നങ്ങൾ, കൂൺ, ഇലക്കറികൾ എന്നിവ ഉൾപ്പെടുന്നു.
എത്ര സിങ്ക് കഴിക്കാം?
മിക്ക മുതിർന്ന പുരുഷന്മാർക്കും പ്രതിദിനം ഏകദേശം 11 മില്ലിഗ്രാം സിങ്ക് ആവശ്യമാണെന്ന് ദർശന പറയുന്നു. മുതിർന്ന സ്ത്രീകൾക്ക് 8 മില്ലിഗ്രാം ആണ് ആവശ്യമായി വരുന്നത്. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ഒരു ഡോക്ടറുടെ നിർദേശപ്രകാരം സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കാം. കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും ന്യൂട്രിഷനിസ്റ്റ് പറയുന്നു.
ആരാണ് ശ്രദ്ധിക്കേണ്ടത്?
അമിതമായ സിങ്കിൻ്റെ ഉപയോഗത്തിൽ ശ്രദ്ധ വേണം. സപ്ലിമെൻ്റ് കഴിച്ച് മൂന്ന് മുതൽ 10 മണിക്കൂറിനുള്ളിൽ വയറിളക്കം, വയറുവേദന, ഛർദ്ദി എന്നിവയ്ക്ക് അമിതമായ സിങ്കിന്റെ ഉപയോഗം കാരണമാകുമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കുന്നു. കൂടാതെ, വൃക്ക അല്ലെങ്കിൽ കരൾ രോഗമുള്ളവർ, മൾട്ടിവൈറ്റമിനുകൾ കഴിക്കുന്നവർ, ചില പ്രത്യേക മരുന്നുകൾ കഴിക്കുന്നവർ എന്നിവർ ഡോക്ടറുടെ നിർദേശമില്ലാതെ സിങ്ക് സപ്ലിമെന്റുകൾ കഴിക്കുന്നത് ഒഴിവാക്കണം.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Discover essential zinc-rich foods to improve skin and hair health. Nutritionist shares top dietary sources for optimal growth, immunity, and well-being.
Published: 02 Jan 2026, 06:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented