എത്യോപ്യയിൽ 12,000 വർഷമായി നിദ്രയിലായിരുന്ന ഹെയ്‌ലി ഗബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ച് ചാരംകലർന്ന പുക ഏതാണ്ട് 4000-ത്തിലേറെ കിലോമീറ്റർ അകലെയുള്ള ഇന്ത്യയിലുമെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പുകയെത്തിയിരുന്നു. യെമെൻ, ഒമാൻ, പാകിസ്താൻ എന്നിവയുടെ ആകാശത്തും ചാരവും പുകയും പടർന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ നാം ഇന്ത്യക്കാർ ഭയക്കേണ്ടതുണ്ടോ. പ്രത്യേകിച്ച്, വായുഗുണനിലവാരം വളരെ മോശമായ ഡൽഹിയിലെ ജനങ്ങളെ ഈ പ്രശ്നം ഗുരുതരമായി ബാധിക്കുമോ?
അഗ്നിപർവത ചാരം എന്താണ്?
പാറ, ധാതുക്കൾ, volcanic glass എന്നിവയുടെ ചെറുതും, കടുപ്പമുള്ളതും, തരിപോലുള്ളതുമായ കണികകളാണ് അഗ്നിപർവത ചാരത്തിൽ അടങ്ങിയിട്ടുള്ളത്. ചാരത്തിൽ ക്രിസ്റ്റലിൻ സിലിക്കയും അടങ്ങിയിരിക്കാം. ദീർഘകാലം ശ്വസിച്ചാൽ സിലിക്കോസിസ് എന്നറിയപ്പെടുന്ന ഗുരുതരമായ ഒരു ശ്വാസകോശ രോഗത്തിന് കാരണമാകുന്ന പദാർഥമാണ് സിലിക്ക.
ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
കുറഞ്ഞ സമയത്തേക്ക് അഗ്നിപർവത ചാരം ശ്വസിക്കുന്നതോ ഏൽക്കുന്നതോ ചില പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നാണ് CDC: Centers for Disease Control and Prevention പറയുന്നത്.
- ചുമ
- ശ്വാസതടസ്സം
- തൊണ്ടവേദന
- കണ്ണുകളിൽ ചൊറിച്ചിലും ചുവപ്പും
- തലവേദന അല്ലെങ്കിൽ ക്ഷീണം
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- കഴിയുന്നത്ര വീടിനകത്ത് തന്നെ തുടരുക
- വാതിലുകളും ജനലുകളും അടച്ചിടുക.
- പുറത്തുപോകുന്നുണ്ടെങ്കിൽ NIOSH അംഗീകൃത N95 മാസ്ക് ഉപയോഗിക്കുക.
- പുറത്തുനിന്നുള്ള വായു അകത്തേക്ക് എടുക്കുന്ന എയർ കണ്ടീഷനിങ്ങ് യൂണിറ്റുകളുടെ ഉപയോഗം ഒഴിവാക്കുക.
- പ്രവേശന കവാടങ്ങളിൽ നിന്നും വെന്റിലേഷൻ സംവിധാനങ്ങളിൽ നിന്നും ചാരം നീക്കം ചെയ്യുക.
- ചർമത്തിലും കണ്ണുകളിലും വീണ ചാരം ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയുക. അസ്വസ്ഥതയുണ്ടെങ്കിൽ വൈദ്യസഹായം തേടുക.
അഗ്നിപർവത ചാരം ഏൽക്കുന്ന എല്ലാവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകണമെന്നില്ല. എങ്കിലും കണ്ണ്, ചർമം, ശ്വാസകോശം എന്നിവയെ സംബന്ധിച്ച പ്രശ്നങ്ങൾക്കുള്ള സാധ്യത വളരെ വലുതാണ്. അതിനാൽ, അഗ്നിപർവത സ്ഫോടന സമയത്തും അതിനുശേഷവും അധികാരികളുടെ നിർദേശങ്ങൾ സ്വീകരിക്കുന്നത് ആരോഗ്യം സംരക്ഷിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കും.
Content Highlights: Volcanic ash from Ethiopia reaches India. Learn about its impact on health, what volcanic ash is, and safety measures for Delhi residents.
Published: 25 Nov 2025, 11:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented