ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി, ബി.സി.ജി., പോളിയോ എന്നിങ്ങനെ എത്രയധികം പ്രതിരോധകുത്തിവെപ്പുകളാണ് ഓരോ കുട്ടിയും ജീവിതകാലത്ത് എടുക്കേണ്ടിവരുന്നത്. എന്നാൽ, ഒരൊറ്റ വാക്സിനിലൂടെ ഒന്നിലധികം രോഗങ്ങളെ അകറ്റിനിർത്താനായാലോ? ഇത്തരമൊരു വാക്സിനെയാണ് യൂണിവേഴ്‌സൽ വാക്സിൻ എന്ന് വിളിക്കുന്നത്. ഇത്തരമൊരു വാക്സിൻ കണ്ടെത്തുന്നതിൽ വിജയിച്ചിരിക്കുകയാണ് കാലിഫോർണിയയിലെ സ്റ്റാൻഫഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ.

To advertise here,

എലികളിൽ നടത്തിയ പരീക്ഷണമാണ് വിജയംകണ്ടത്. സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം ഇവർ വികസിപ്പിച്ച പുതിയ വാക്സിൻ വൈറസുകളും ബാക്ടീരിയകളും കാരണമുണ്ടാകുന്ന ഒന്നിലധികം അസുഖങ്ങളിൽനിന്ന് മൂന്നുമാസത്തോളം എലികളെ സംരക്ഷിച്ചു.

സാർസ്-കോവ്-2, കോവിഡ്-19 എന്നിവയും ഇക്കൂട്ടത്തിൽപ്പെടുന്നു. വാക്സിൻ മനുഷ്യരിൽ ഉപയോഗിക്കാൻ സാധിച്ചാൽ കോവിഡ്-19 പോലൊരു മഹാമാരി ഇനിയുണ്ടാകാതിരിക്കാൻ ഇത് സഹായിക്കുമെന്ന് ഗവേഷകർ കരുതുന്നു.