
താടിഭാഗത്തെ വേദന ഹൃദ്രോഗത്തിന്റേതാകാമെന്നു എത്രപേര്‍ക്കറിയാം? ബ്ലോക്ക് അറിയാന്‍ ഇ.സി.ജി എടുത്തിട് കാര്യമില്ലെന്നു നിങ്ങള്‍ക്കറിയാമോ? ഭക്ഷണചിട്ടകളും വ്യായാമവും കൊണ്ടുമാത്രം ഹൃദ്രോഗത്തില്‍നിന്നും പൂര്‍ണമായും രക്ഷപ്പെടാനുമാവില്ല. പലപ്പോഴും കൊളസ്‌ട്രോളിനെക്കാളും വലിയ വില്ലന്‍ ഹൃദ്രോഗപാരമ്പര്യമാണ്.
ഇരുപതുവര്‍ഷത്തെ ഹൃദ്രോഗചികിത്സാ അനുഭവത്തില്‍ ഞാന്‍ മനസ്സിലാക്കിയ ഒരു സത്യം ഇതാണ്: ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍, നമ്മില്‍ പലരും അറിയാതെ ഗുരുതരമായ തെറ്റുകള്‍ വരുത്തുന്നതിന്റെ പ്രധാന കാരണം ഒന്നുകില്‍ അറിവില്ലായ്മ അല്ലെങ്കില്‍ അകാരണമായ പേടിയാണ്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് പ്രധാന പ്രശ്‌നം. പലര്‍ക്കും നെഞ്ചു വേദനയേ ഉണ്ടാവണമെന്നില്ല.
ഗ്യാസ് ആണെന്ന് നമ്മള്‍ കരുതുന്നത് ചിലപ്പോള്‍ ഹൃദ്രോഗം ആവാം. ചിലര്‍ക്ക് താടിയിലോ കഴുത്തിലോ പുറകിലോ കടച്ചില്‍ മാത്രമേ കാണു.
തെറ്റായ കേട്ടറിവുകള്‍, യുട്യൂബ് അല്ലെങ്കില്‍ ഗൂഗിള്‍ ഉപയോഗിച്ചുള്ള രോഗനിര്‍ണയം തുടങ്ങിയ വഴി പലരും അബദ്ധങ്ങളില്‍ ചാടുന്നു. ഭൂരിപക്ഷം വാട്‌സാപ്പ് സന്ദേശങ്ങളും യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്തതാണ്. പലരും അത് ചോദ്യം ചെയ്യാതെ വിശ്വസിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനുള്ള ആന്‍ജിയോഗ്രാം അല്ലെങ്കില്‍ സ്‌ട്രെസ് ടെസ്റ്റുകളെക്കുറിച്ചുള്ള അജ്ഞതയാണ് മറ്റൊരു പിശക്.
ഹൃദ്രോഗം കൈകാര്യം ചെയ്യുന്നതിലെ ഗുണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടും, പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള തെറ്റായ ഭയത്താല്‍ പലരും മരുന്നുകള്‍ ഒഴിവാക്കുന്നു.
മെഡിക്കല്‍ അറിവില്ലാത്തവരോ പരിചയക്കാനോ പറയുന്നതു കേട്ടുമാത്രം ഹൃദ്രോഗം ചികിത്സിച്ച് അകാലത്തില്‍ മരണപ്പെടുന്നവരും അനേകം. ചിലര്‍ ബദല്‍ ചികിത്സകളിലേക്കും തിരിയുന്നു. കൃത്യമായ ചികിത്സ നേടാനുള്ള വിലപ്പെട്ട സമയം ഇതുവഴി നഷ്ടപ്പെടുന്നു. ഹൃദ്രോഗ ജനിതകപാരമ്പര്യം അവഗണിക്കുന്നത് ഗുരതരമായ തെറ്റാണ്. കുടുംബത്തിന്റെ ആരോഗ്യപശ്ചാത്തലം അറിയുകയും നേരത്തേ നടപടിയെടുക്കുകയും ചെയ്യുന്നത് അപകടസാധ്യത ഗണ്യമായി കുറയ്ക്കും.
ആരോഗ്യമുള്ള ഹൃദയം ആകസ്മികമായി സംഭവിക്കുന്നതല്ല. കൃത്യമായ അവബോധംകൊണ്ട് നിങ്ങളുടെയും കുടുംബത്തിന്റെയും ഹൃദയാരോഗ്യം സംരക്ഷിക്കാം.
കടപ്പാട്; ഡോ. അനില്‍ സലിം, കാര്‍ഡിയോളജി വിഭാഗം മേധാവി, മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്
ആരോഗ്യകരമായ ഭക്ഷണശൈലി ശീലമാക്കുക
പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍സ്, ഹെല്‍ത്തി ഫാറ്റ്‌സ് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള സമീകൃത ഭക്ഷണരീതി ശീലമാക്കുക. സാച്ചുറേറ്റഡ് ഫാറ്റ്‌സ്, ട്രാന്‍സ് ഫാറ്റ്‌സ്, കൊളസ്‌ട്രോള്‍ എന്നിവയടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. രക്തസമ്മര്‍ദവും പ്രമേഹവും വരുതിയില്‍ നിര്‍ത്തുന്നതിനായി ഉപ്പിന്റെയും പഞ്ചസാരയുടെയും അമിതോപഭോഗവും ഒഴിവാക്കാം.
ശരീരഭാരം നിയന്ത്രിക്കാം
ശരീരഭാരം കൂടുന്നത് ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കും. പുകവലി അവസാനിപ്പിക്കാം, മദ്യപാനം കുറയ്ക്കാം. പുകവലിശീലമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ അത് പൂര്‍ണമായും അവസാനിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ തുടങ്ങിക്കോളൂ. അമിത മദ്യപാനം രക്തസമ്മര്‍ദം ഉയര്‍ത്തും.
കൊളസ്‌ട്രോളും ബി.പി.യും പരിശോധിക്കാം
കൃത്യമായ ഇടവേളകളില്‍ രക്തസമ്മര്‍ദവും കൊളസ്‌ട്രോളും പരിശോധിക്കണം. കൂടുതലോ കുറവോ ആകാതെ അനുവദനീയമായ തോതില്‍ ഇവ നിലനിര്‍ത്തണം.
ഹെല്‍ത്ത് ചെക്കപ്പുകള്‍
കൃത്യസമയത്ത് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ ആരായുന്നതും പരിശോധനകള്‍ നടത്തുന്നതും രോഗസാധ്യതകള്‍ നേരത്തേ കണ്ടെത്താന്‍ സഹായിക്കും.
വ്യായാമം പ്രധാനം
ആഴ്ചയില്‍ ചുരുങ്ങിയത് 150 മിനിറ്റ് നടത്തംപോലുള്ള എയ്‌റോബിക് ആക്ടിവിറ്റി നിര്‍ബന്ധമായും ശീലമാക്കണം. ഇതോടൊപ്പം സ്‌ട്രെങ്ത് ട്രെയിനിങ്ങും ഫ്‌ലെക്‌സിബിലിറ്റി എക്‌സര്‍സൈസുകളും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
സമ്മര്‍ദം ഒഴിവാക്കാം
മെഡിറ്റേഷന്‍, ചെറിയ ഹോബികള്‍ തുടങ്ങിയ പ്രവൃത്തികളിലൂടെ മാനസികസമ്മര്‍ദം ലഘൂകരിക്കാം. കുടുംബവും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നതും കമ്യൂണിറ്റി ആക്ടിവിറ്റികളില്‍ ഉള്‍പ്പെടുന്നതും മാനസികസമ്മര്‍ദം ഒഴിവാക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കടപ്പാട്: ഡോ. രമേശ് നടരാജന്‍, സീനിയര്‍ കണ്‍സല്‍ട്ടന്റ് ആന്‍ഡ് കോഡിനേറ്റര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാര്‍ഡിയോളജി, കിംസ് ഹെല്‍ത്ത് തിരുവനന്തപുരം
Content Highlights: heart disease treatment
Published: 29 Sept 2024, 04:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented