പാല്‍പ്പല്ല് മുളച്ച് വരുമ്പോള്‍ മുതല്‍ കുഞ്ഞുങ്ങളുടെ പല്ലുകളുടെ കാര്യത്തില്‍ മാതാപിതാക്കൾ അതീവ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ, കുട്ടികളുടെ ദന്താരോഗ്യത്തിന്റെ കാര്യത്തിൽ മാതാപിതാക്കളെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ദ ഗാർഡിയൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കുട്ടികൾക്കായുള്ള പ്രമുഖ ബ്രാൻഡുകളുടെ ടൂത്ത് പേസ്റ്റിലെല്ലാം ലെഡ്, കാഡ്മിയം, ആർസെനിക്, മെർക്കുറി തുടങ്ങിയ വിഷാംശമുള്ള ലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്ന 'ലെഡ് സേഫ് മാമ'യുടെ കണ്ടെത്തലാണ് ദ ഗാർഡിയൻ പുറത്തുവിട്ടിരിക്കുന്നത്. 51 ബ്രാൻഡുകളിലായി നടത്തിയ പഠനത്തിൽ 90 ശതമാനം ടൂത്ത് പേസ്റ്റുകളിലും ലെഡിന്റെ അംശം കണ്ടെത്തി എന്നതും ആശങ്കാജനകമാണ്.
പഴയ പെയിന്റ്, മലിനമായ മണ്ണ്, ചില കളിപ്പാട്ടങ്ങൾ എന്നിവയിൽ കാണപ്പെടുന്ന വിഷാംശമുള്ള ഒരു ലോഹമാണ് ലെഡ്. കൂടാതെ, കാഡ്മിയം, ആർസെനിക്, മെർക്കുറി എന്നീ ലോഹങ്ങൾ അർബുദത്തിന് കാരണമായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ലെഡിന്റെ കാര്യത്തിൽ സുരക്ഷിതം എന്ന് കരുതാനാകുന്ന അളവേയില്ല. ചെറിയ അളവിൽ പോലും ഇത് ഹാനികരമാണ്. കാലക്രമേണ ശരീരത്തിൽ അടിഞ്ഞുകൂടാന്‍ സാധ്യതയുള്ള ലെഡ് എല്ലുകളേയും പല്ലിനേയും ബാധിക്കുന്നു. കൂടാതെ, തലച്ചോർ, വൃക്കകൾ, കരൾ എന്നിവയേയും ഇത് ബാധിച്ചേക്കാം.
മിക്ക പ്രായക്കാരെ സംബന്ധിച്ചും ലെഡ് ഹാനികരമാണെങ്കിലും കുട്ടികളെയാണ് ഇത് പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ളത്. ശരീരത്തിലേക്ക് ലെഡ് എത്തുന്നത് കുട്ടികളിൽ പഠനവൈകല്യം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. കുറഞ്ഞ ഐക്യു, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, പെരുമാറ്റ പ്രശ്നങ്ങൾ എന്നിവയും കുട്ടികളിൽ കാണപ്പെട്ടേക്കാം. കൂടാതെ, കേൾവിക്കും സംസാരത്തിനും പ്രശ്നങ്ങൾ സംഭവിച്ചേക്കാമെന്നത് മാതാപിതാക്കളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. ഇവയ്ക്ക് പുറമെ, തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Toxic Metals in Kids` Toothpaste: A Shocking Report
Published: 21 Apr 2025, 06:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented