രു നേത്രരോഗവിദഗ്ദ്ധൻ പങ്കുവെച്ച മെഡിക്കൽ കേസാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ ചർച്ചാവിഷയം. കഠിനമായ ജിം പരിശീലനത്തിന് ശേഷം 26 വയസ്സുള്ള ഒരു യുവാവിന് വലത് കണ്ണിന്റെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെട്ടതായി ഡോക്ടർ പറയുന്നു.

To advertise here,

തുടര്‍ന്ന് നടത്തിയ ചികിത്സയിൽ അപൂർവവും  ഗുരുതരവുമായ Valsalva Retinopathy എന്ന രോഗമാണ് ഇദ്ദേഹത്തിന് ബാധിച്ചതെന്ന് അദ്ദേഹം കണ്ടെത്തി. അതികഠിനമായ വ്യായാമങ്ങൾ എങ്ങനെ അപ്രതീക്ഷിതമായി കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നതിനെക്കുറിച്ച് ഈ സംഭവം വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

എന്താണ് Valsalva Retinopathy?

നെഞ്ചിലും വയറിലും പെട്ടെന്നുണ്ടാകുന്ന മർദ്ദം വർധിക്കുന്നതുമൂലം റെറ്റിനയിലെ ചെറിയ രക്തക്കുഴലുകൾ പൊട്ടി പ്രീ-റെറ്റിനൽ രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയാണ് Valsalva Retinopathy. വയറിൽ പെട്ടെന്നുണ്ടാകുന്ന മർദ്ദം സിരകളിലേക്ക് പകരുന്നതാണ് പ്രശ്നം വഷളാക്കുന്നത്. ഇത് കണ്ണിലേതുൾപ്പെടെ തലയിലെയും കഴുത്തിലെയും സിരകളിലെ മർദ്ദം വർധിപ്പിക്കുന്നതോടെ റെറ്റിനയിലെ ചെറിയ രക്തക്കുഴലുകൾ പെട്ടെന്ന് പൊട്ടുന്നു.

ചികിത്സ

ശരിയായ വൈദ്യസഹായത്തോടെ മാസങ്ങൾക്കുള്ളിൽ ഈ അവസ്ഥ ഭേദമാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കണ്ണിലെ രക്തം തനിയെ മാറുന്നുണ്ടോ എന്ന് നിരീക്ഷിക്കുക, രക്തം ചിതറിച്ചു കളയാൻ യാഗ് ലേസർ (YAG laser) ഉപയോഗിക്കുക, കഠിനമായ പ്രവൃത്തികൾ പരിമിതപ്പെടുത്തുക, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അടിസ്ഥാനപരമായ ആരോഗ്യ കാരണങ്ങൾ കണ്ടെത്തുക എന്നിവ ഡോക്ടർമാർ നൽകുന്ന ചികിത്സകളിൽ ഉൾപ്പെടുന്നു.