കണ്ണ് തുറന്നയുടൻ പലരുടേയും കൈയെത്തുന്നത് ആദ്യം ഫോണിലേക്കാകും. പലകാരണങ്ങൾ ഇതിന് പലരും നല്‍കുമെങ്കിലും ദിവസത്തിന്റെ ആദ്യ മിനുട്ടുകളോ ചിലപ്പോൾ മണിക്കൂറുകളോ ഫോണില്‍ ചെലവഴിക്കാത്തവര്‍ ഇപ്പോൾ ചുരുക്കമാണ്. കണ്ണ് തുറന്നയുടന്‍ ഫോണ്‍ നോക്കുന്ന ശീലം നല്ലതല്ലെന്ന് അറിയാമെങ്കിലും ഇതിന് പിന്നിലെ കാരണത്തെ പറ്റി പലർക്കും വ്യക്തമല്ല.
പ്രശസ്ത അവതാരകയും എഴുത്തുകാരിയുമൊക്കെയായ ഓപ്ര വിന്‍ഫ്രേക്കൊപ്പമുള്ള അഭിമുഖത്തില്‍ ഇതിനു പിന്നിലെ കാരണം വ്യക്തമാക്കുകയാണ് അമേരിക്കന്‍ എഴുത്തുകാരിയും പോഡ്കാസ്റ്ററുമായ മെല്‍ റോബിന്‍സ്. ഫോണുമായി ഉറങ്ങുന്നത് പാടെ ഒഴിവാക്കേണ്ട ശീലമാണെന്നാണ് മെല്‍ പറയുന്നത്. ഉറങ്ങുമ്പോള്‍ ഫോണ്‍ അരികില്‍ വെക്കുന്നതിനേക്കുറിച്ചുള്ള പഠനങ്ങളെ പറ്റിയല്ല, മറിച്ച് ഉറക്കമുണര്‍ന്ന ആദ്യ മിനുട്ടുകളില്‍ ഫോണില്‍ ചെലവഴിച്ചാല്‍ എന്താണ് സംഭവിക്കുക എന്നാണ് താൻ വിവരിക്കാൻ പോകുന്നതെന്നും ഇവർ പറയുന്നുണ്ട്.
'അലാം അടിക്കുമ്പോള്‍ അത് നിര്‍ത്താനായി നിങ്ങള്‍ ഫോണ്‍ കയ്യിലെടുക്കും. കട്ടിലില്‍ ഒന്ന് നിവര്‍ന്നിരിക്കുന്നതിനു മുമ്പുതന്നെ ഇന്‍സ്റ്റഗ്രാമിലെ അടക്കം ആയിരക്കണക്കിന് അപരിചിതരുടെ വിവരങ്ങളും ലോക വാര്‍ത്തകളിലേക്കുമാണ് നിങ്ങള്‍ മിഴി തുറക്കുന്നത്. അവിടന്നുതന്നെ വര്‍ക്ക് മെയിലുകളും മെസേജുകളും നോക്കിയതിനു ശേഷം സ്‌ട്രെസ്ഡ് ആണെന്ന് പറയുന്നു. നിങ്ങള്‍ക്ക് അവസാന പരിഗണന നല്‍കി ബാക്കിയെല്ലാം ആദ്യം തന്നെ തലയിലേക്ക് ചെയ്യുകയാണ് ഇതിലൂടെ നിങ്ങള്‍ ചെയ്യുന്നത്' മെല്‍ റോബിന്‍സ് പറയുന്നു.
ഉറക്കമുണര്‍ന്നുള്ള ആദ്യ മണിക്കൂറുകള്‍ ഉത്കണ്ഠ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും ഇതിന് വഴിതെളിക്കുന്നതാണ് ഉറക്കമുണർന്നയുടനുള്ള ഫോൺ ഉപയോഗമെന്നും ഇവര്‍ പറയുന്നുണ്ട്.
ആരോഗ്യകരമായ ഉറക്കത്തിനായി ചില ടിപ്‌സ്
- പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിന്‍ എന്ന രാസപദാര്‍ഥം ശരീരത്തില്‍ ഉത്പാദിപ്പിക്കുവാന്‍ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
- ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാന്‍ കിടക്കുന്നതിനു തൊട്ടുമുന്‍പ് വരെയുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്‌നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാല്‍ മണിക്കൂര്‍ മുന്‍പെങ്കിലും ഫോണ്‍ ഉപയോഗം അവസാനിപ്പിക്കുക.
- ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേര്‍ത്ത് ഇളം ചൂടുള്ള പാലിന്‍ വെള്ളം ഉപയോഗിക്കാം.
- ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
- രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടല്‍, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ ഇത് പ്രയോജനപ്പെടും.
- ദഹിക്കാന്‍ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും, പൊരിച്ചതും, മസാല ചേര്‍ത്ത് അളവില്‍ കൂടുതലും, ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.
- തൈര്, പുളിയുള്ള പഴങ്ങള്‍ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിള്‍) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാര്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ രാത്രി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക.
- ഉറങ്ങുന്നതിനു മുന്‍പ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേള്‍ക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിക്കുക.
Content Highlights: Hidden Dangers of Checking Your Phone First Thing in the Morning
Published: 29 May 2025, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented