വൻകുടലിന്റെ ഭാഗമായ കോളണിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് കോളൻ കാൻസറിന് കാരണമാകുന്നത്. ലോകമാകെ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. വൻകുടൽ കാൻസറിന് കാരണമാകുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട അഞ്ച് ഘടകങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥതയുണ്ടാക്കുന്നതിന് കാരണമായേക്കാമെന്ന് ഡോ. വിപുൽറോയ് റാത്തോഡ് പറയുന്നു. കാലക്രമേണ, ഈ അസ്വസ്ഥത വർധിക്കുകയും സാധാരണ വയറ്റിലെ കോശങ്ങളെ ബാധിക്കുകയും ചെയ്തേക്കാം. അച്ചാറിട്ട ഭക്ഷണങ്ങൾ പല വീടുകളിലും സാധാരണമാണ്. ധാരാളമായി ഉപ്പും എണ്ണയും അടങ്ങിയതാണ് അച്ചാറുകൾ. ഈ സംയോജനം വയറ്റിലെ ആസിഡ് ബാലൻസിനെ തടസ്സപ്പെടുത്തുമെന്നും ഡോക്ടർ ഹെൽത്ത് ഷോട്ട്സിനോട് പറഞ്ഞു.
അമിതമായി ഉപ്പ് കഴിക്കുന്നത്
ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് gastric lining-നെ ദുർബലപ്പെടുത്തുകയും അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്തേക്കാം. Helicobacter pylori എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്. ഈ പ്രശ്നം ഗ്യാസ്ട്രിക് അൾസർ, കാൻസർ എന്നിവയിലേക്ക് നയിച്ചേക്കാം.
കരിഞ്ഞ ഭക്ഷണങ്ങൾ
ഭക്ഷണങ്ങൾ ചുട്ടെടുക്കുമ്പോൾ അതിൽ polycyclic aromatic hydrocarbons എന്ന ദോഷകരമായ പദാർഥങ്ങൾ ഉണ്ടാകാൻ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറയുന്നു. ഇത് ദഹനവ്യവസ്ഥയിൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു.
പുകയിലയും മദ്യവും
പുകയിലയും മദ്യവും ആരോഗ്യത്തിന് ഗുരുതരമായ ദോഷം വരുത്തുമെന്ന് വ്യക്തമായ കാര്യമാണ്. ഇവ രണ്ടും, ആമാശയ അർബുദം ഉൾപ്പെടെയുള്ള കാൻസറുകൾക്ക് കാരണമാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അമിതമായി മദ്യപിക്കുന്നതും പുകവലിക്കുന്നതും രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുമെന്ന് ഡോക്ടർ പറയുന്നു. ഇത് ശരീരത്തിന് അണുബാധകളെ ചെറുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്നത്
പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ കോശങ്ങളെ കാൻസറിന് കാരണമാകുന്ന വീക്കത്തിൽ നിന്ന് സംരക്ഷിക്കുന്നു. ബെറികൾ, സിട്രസ് പഴങ്ങൾ, തക്കാളി, ഇലക്കറികൾ എന്നിവ വിറ്റാമിൻ സി, ഇ എന്നിവയുടെ ഉറവിടങ്ങളാണ്. ഈ വിറ്റാമിനുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുമെന്നും ഡോക്ടർ പറയുന്നു.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Published: 15 Dec 2025, 09:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented