അച്ഛനെ നഷ്ടപ്പെട്ടതിലുള്ള ദുഃഖത്തെക്കുറിച്ച് ഒരു മകൻ പങ്കുവെച്ച ഹൃദയസ്പർശിയായ റെഡ്ഡിറ്റ് പോസ്റ്റ് നെറ്റിസൺസിന്റെ ഹൃദയം കവർന്നു. 'എൻ്റെ അച്ഛൻ മരിച്ചു, പക്ഷേ എനിക്കായി ഒരു അവസാന സന്ദേശം നൽകി' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വൻകുടലിലെ സിഗ്നെറ്റ് റിങ്ങ് സെൽ കാർസിനോമ എന്ന കാൻസറിനെതിരായ പിതാവിന്റെ പോരാട്ടത്തെക്കുറിച്ചുംഅദ്ദേഹം വിശദീകരിച്ചു.
'2023 ഒക്ടോബർ 23-നാണ് അച്ഛന് സ്റ്റേജ് 3B കാൻസർ സ്ഥിരീകരിച്ചത്. 18 കീമോതെറാപ്പികളുടെയും അഞ്ച് റേഡിയേഷനുകളുടെയും 12 മണിക്കൂർ നീണ്ട ഒരു വലിയ ശസ്ത്രക്രിയയുടെയും വേദനയിലൂടെ അച്ഛൻ കടന്നുപോയി. 2025-ൽ നിർത്താതെയുള്ള നടുവേദനയെക്കുറിച്ച് അച്ഛൻ പരാതിപ്പെടാൻ തുടങ്ങിയതോടെ കാര്യങ്ങൾ വഷളായി. ഡോക്ടർമാർ വീണ്ടും ആറ് കീമോതെറാപ്പികൾ നിർദ്ദേശിച്ചു.
മരണാനന്തര ചടങ്ങുകൾക്ക് ശേഷം 'എൻ്റെ മകന് വേണ്ടി' എന്ന് എഴുതിയ ഒരു നോട്ട് അദ്ദേഹത്തിന്റെ ഡയറിയിൽ കണ്ടെത്തി. എന്ത് പ്രശ്നമുണ്ടായാലും തളരുതെന്നും കുടുംബത്തെ നന്നായി നോക്കണമെന്നും ആവശ്യപ്പെടുന്ന കുറിപ്പായിരുന്നു അത്. ഇൻഷുറൻസുകളെക്കുറിച്ചുള്ള വിവരങ്ങളും അതിൽ ഉണ്ടായിരുന്നു.
ഞാൻ ഒരുപാട് കരഞ്ഞു. പക്ഷേ അദ്ദേഹം എന്നെ വിശ്വസിച്ചിരുന്നുവെന്ന് മനസ്സിലാക്കി. ഒരുപക്ഷേ, കുടുംബത്തെ പരിപാലിക്കാൻ താൻ അത്രയേറെ വിശ്വസിക്കുന്ന ഒരു മകനെ ഏൽപ്പിച്ചു പോകുന്നു എന്ന സംതൃപ്തിയോടെയാവാം അദ്ദേഹം പോയത്, റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി.
എന്താണ് സിഗ്നെറ്റ് റിങ്ങ് സെൽ കാർസിനോമ?
അവയവങ്ങളുടെ ലൈനിങ്ങിൽ കാണപ്പെടുന്ന കോശങ്ങളിൽ ആരംഭിക്കുകയും വളരെ വേഗത്തിൽ പടരുകയും ചെയ്യുന്ന ഒരിനം അർബുദമാണ് സിഗ്നെറ്റ് റിങ്ങ് സെൽ കാർസിനോമ. സാധാരണയായി ആമാശയത്തിലാണ് ഇത് ആരംഭിക്കുന്നത്. എന്നാൽ, ദഹനവ്യവസ്ഥയിലെ മറ്റ് അവയവങ്ങളിൽ ഇത് ആരംഭിക്കാനും സാധ്യതയുണ്ട്. ശസ്ത്രക്രിയ, കീമോതെറാപ്പി എന്നിവയാണ് ചികിത്സാരീതി.
ലക്ഷണങ്ങൾ
- ദഹനക്കേട്.
- വയറുവേദന.
- ഓക്കാനവും ഛർദ്ദിയും.
- വയറിളക്കം.
- മലത്തിൽ രക്തം കാണപ്പെടുന്നത്.
- ക്ഷീണം.
- സന്ധിവേദന.
Content Highlights: A son`s emotional Reddit post about his father`s courageous fight against colon cancer and a touching final message discovered after his passing. A story of love, strength, and legacy.
Published: 23 Oct 2025, 06:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented