പല ഹോട്ടലുകളിലും ഫുഡ് സ്പോട്സിലും ഇപ്പോഴും പിന്തുടരുന്ന രീതികളിൽ ഒന്നാണ് പാചക എണ്ണ വീണ്ടും ഉപയോഗിക്കുക എന്നത്. ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും ഇത് ചെയ്യുന്നത്. തെളിഞ്ഞതോ ദുർഗന്ധം വമിക്കാത്തതോ ആയ എണ്ണ പാചകത്തിന് സുരക്ഷിതമാണെന്ന ധാരണയും പലർക്കുമുണ്ട്. എന്നാൽ, എണ്ണ വീണ്ടും വീണ്ടും ചൂടാക്കുന്നത് രാസമാറ്റങ്ങൾക്ക് കാരണമാകുമെന്നതാണ് വാസ്തവം. ഇത് കാലക്രമേണ മനുഷ്യന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം.
എണ്ണ വീണ്ടും ചൂടാക്കുമ്പോൾ എന്ത് സംഭവിക്കുന്നു?
- ട്രൈഗ്ലിസറൈഡുകൾ ഫാറ്റി ആസിഡുകളായി വിഘടിക്കുന്നു. ഇത് എണ്ണയുടെ മൊത്തത്തിലുള്ള ഗുണനിലവാരവും പോഷകമൂല്യവും കുറയ്ക്കുന്നു.
- വീണ്ടും ചൂടാക്കുന്നതോടെ ആന്റിഓക്സിഡന്റുകൾ നശിക്കുന്നു. കൂടാതെ, ഇത് ഓക്സിഡേഷൻ സാധ്യതയും ഹാനികരമായ ഉപോത്പ്പന്നങ്ങളുടെ രൂപീകരണത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
- സ്മോക്ക് പോയന്റ് കുറയുന്നു. ഇത് എണ്ണ എളുപ്പത്തിൽ കരിഞ്ഞുപോകാനും ആൽഡിഹൈഡുകൾ പുറത്തുവിടാനും ഇടയാക്കുന്നു.
- ചില സാഹചര്യങ്ങളിൽ എണ്ണയുടെ നിറം ഇരുണ്ടതാവുകയും ഗന്ധം വരികയും ചെയ്യും. ഇത് രാസ വിഘടനത്തെ സൂചിപ്പിക്കുന്നു.
- പൂരിതമല്ലാത്ത ഫാറ്റി ആസിഡുകളുടെ നഷ്ടം ഹൃദയാരോഗ്യത്തിന് അനുകൂലമായ ഘടകങ്ങൾ കുറയ്ക്കുകയും ട്രാൻസ് ഫാറ്റിന്റെ രൂപീകരണം വർധിപ്പിക്കുകയും ചെയ്യുന്നു.
കാൻസർ സാധ്യത?
ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ഉണ്ടായേക്കാവുന്ന കാൻസർ സാധ്യതയെക്കുറിച്ച് Critical Reviews in Food Science and Nutrition-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വിവരിക്കുന്നുണ്ട്. എണ്ണ വീണ്ടും ചൂടാക്കുമ്പോൾ റിയാക്ടീവ് ആൽഡിഹൈഡുകൾ, പോളിമെറിക് സംയുക്തങ്ങൾ, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ എന്നിവ രൂപം കൊള്ളുന്നു. ഇവയെല്ലാം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. കാലക്രമേണ, ഇവ ഓക്സിഡേറ്റീവ് സ്ട്രെസ്സ് വർധിപ്പിക്കാനും കാരണമാകും. ദീർഘനാൾ ഇത്തരത്തിലുള്ള എണ്ണ ഉപയോഗിക്കുന്നത് വൻകുടൽ, സ്തനം, ശ്വാസകോശം, പ്രോസ്റ്റേറ്റ് കാൻസറുകൾക്ക് കാരണമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: Learn why reusing cooking oil is harmful. Discover the chemical changes, health risks like cancer, and safer alternatives.
Published: 06 Dec 2025, 08:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented