സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് താങ്ങാനാകാത്തതെന്ന് സർവേ റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സ്വകാര്യ ആശുപത്രി സേവനങ്ങൾ ഉപയോഗപ്പെടുത്തിയവരിൽ 68% പേർക്കും അമിതമായി ചികിത്സാനിരക്ക് വഹിക്കേണ്ടിവന്നുവെന്ന് 'ലോക്കൽ സർക്കിൾസ്' (LocalCircles) നടത്തിയ പുതിയ സർവേ വ്യക്തമാക്കുന്നു.
306 ജില്ലകളിലെ പൗരന്മാരിൽ നിന്ന് 23,000-ത്തിലധികം പ്രതികരണങ്ങൾ ശേഖരിച്ചാണ് 'ലോക്കൽ സർക്കിൾസ്' സർവേ നടത്തിയത്. സ്വകാര്യ ആശുപത്രികളിലെ ബില്ലുകളെക്കുറിച്ചും സുതാര്യതയില്ലായ്മയെക്കുറിച്ചും സർവേയിൽ വ്യാപകമായ പരാതികളാണ് ഉയർന്നത്. പരിശോധനകൾക്ക് ഉയർന്നതുക അമിതമായി ഈടാക്കുന്നതായി 63ശതമാനംപേരും പറഞ്ഞു.
സർവേയിൽ പങ്കെടുത്തവരിൽ 56% പേരും തീവ്രപരിചരണ വിഭാഗം (ICU) അല്ലെങ്കിൽ മുറികൾ പോലുള്ള സൗകര്യങ്ങൾക്ക് അമിതമായി ഉയർന്ന നിരക്ക് ഈടാക്കുന്നതായി പരാതിപ്പെട്ടു. 51% പേർ മരുന്നുകളുടെയും മറ്റ് സാധനങ്ങളുടെയും ഉയർന്ന വിലയേക്കുറിച്ചും പരാതിപ്പെട്ടു. 49% പേർ തങ്ങളുടെ ബില്ലുകളിൽ അനാവശ്യമായി ഡോക്ടറുടെ കൺസൾട്ടേഷൻ ചാർജുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.
14% പേർ മാത്രമാണ് ഇത്തരം പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല എന്നു പറഞ്ഞത്. ഏറ്റവും പുതിയ നാഷണൽ സാമ്പിൾ സർവേ (NSS) ഡേറ്റയും സമാനമായ കാര്യങ്ങൾ പങ്കുവെച്ചിരുന്നു. ഒരു സർക്കാർ ആശുപത്രിയിലെ ശരാശരി ആശുപത്രി വാസച്ചെലവ് 6,631 രൂപയാണെങ്കിൽ, സ്വകാര്യ ആശുപത്രിയിൽ അത് 50,508 രൂപയാണെന്നും ഏകദേശം എട്ടിരട്ടിയുടെ വ്യത്യാസമുണ്ടെന്നും സർവേയിൽ കണ്ടെത്തിയിരുന്നു.
ഒരു സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനുള്ള ശരാശരി ചെലവ് 37,630 രൂപയും എന്നാൽ ഒരു സർക്കാർ കേന്ദ്രത്തിൽ ഇത് വെറും 2,299 രൂപയുമാണ്.
സ്വകാര്യ ആശുപത്രിയിലെ മുറി വാടക ആ പ്രദേശത്തെ ത്രീ-സ്റ്റാർ ഹോട്ടലുകളിലെ നിരക്കുകളേക്കാൾ കൂടുതലാകാൻ പാടില്ല എന്ന് അടുത്തിടെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഉന്നയിച്ചിരുന്നു. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, ജീവനക്കാർ, ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം കൂടിച്ചേർന്നുള്ളതാണ് മുറി വാടകയെന്നും ഇതിന് പൊതുവായ പരിധി നിശ്ചയിക്കാനാവില്ലെന്നും അസിയേഷൻ ഓഫ് പ്രൈവറ്റ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യ (AHPI) പറഞ്ഞിരുന്നു.
Content Highlights: 68% of surveyed citizens faced excessive treatment costs in private hospitals over the past three years., 63% reported being overcharged for medical tests and diagnostics.
Published: 12 Aug 2026, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented