
കോഴിക്കോട്: പെനിസിലിന്‍ ഉത്പാദിപ്പിക്കുന്ന പൂപ്പലിനെ വളര്‍ത്താന്‍ പാഴാകുന്ന പഴങ്ങള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യക്ക് പേറ്റന്റ്. കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്‌നോളജി വിഭാഗമാണ് ഈ നേട്ടത്തിനുപിന്നില്‍. ജീവന്‍രക്ഷാ ഔഷധമായ പെനിസിലിന്‍ ചുരുങ്ങിയ ചെലവില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ഇതോടെ വഴിയൊരുങ്ങി.
സോളിഡ് സ്റ്റേറ്റ് ഫെര്‍മെന്റേഷന്‍ സാങ്കേതികവിദ്യ (എസ്.എസ്.എഫ്.) ഉപയോഗിച്ചാണ് ജൈവമാലിന്യം മാധ്യമമായി ഉപയോഗിച്ച് പെനിസിലിന്‍ ഉത്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയ്ക്കാണ് പേറ്റന്റ്. ബയോടെക്‌നോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സി. ഗോപിനാഥാണ് ആറുവര്‍ഷംനീണ്ട ഗവേഷണത്തില്‍ നൂതനസാങ്കേതികവിദ്യ വികസിപ്പിച്ചത്. ചീഞ്ഞ മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ കുഴമ്പുരൂപത്തിലാക്കി അതില്‍ തവിട്, ഉമിക്കരി തുടങ്ങിയവ കൂട്ടിക്കലര്‍ത്തുന്നു. ഈ ലായനിയില്‍ പെന്‍സിലിയം പൂപ്പലിനെ വളര്‍ത്തിയെടുക്കുന്നു. ഏഴുദിവസത്തിനുശേഷം പൂര്‍ണവളര്‍ച്ചയെത്തിയ പൂപ്പല്‍ ശേഖരിച്ച് അതില്‍നിന്ന് പെനിസിലിന്‍ തന്മാത്ര വേര്‍തിരിച്ചെടുക്കുന്നു.
നിലവില്‍ ബയോറിയാക്ടറുകളില്‍ സബ്‌മെര്‍ജ്ഡ് ഫെര്‍മെന്റേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പെനിസിലിന്‍ ഉത്പാദിപ്പിക്കുന്നത്. വിലകൂടിയ ഗ്ലൂക്കോസ്, ലാക്ടോസ് തുടങ്ങിയവയാണ് അസംസ്‌കൃതവസ്തുക്കള്‍. ബയോറിയാക്ടറുകള്‍ക്കും വലിയ മുടക്കുമുതല്‍ ആവശ്യമാണ്. കൂടാതെ, പ്രവര്‍ത്തനത്തിന് കൂടിയ അളവില്‍ ഊര്‍ജം ഉപയോഗിക്കണം. ഉത്പാദനക്ഷമതയും പുതിയ സാങ്കേതികവിദ്യയെ അപേക്ഷിച്ച് കുറവാണ്. മരുന്നുനിര്‍മാണക്കമ്പനികള്‍ സാങ്കേതികവിദ്യ സ്വന്തമാക്കാന്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. സി. ഗോപിനാഥ് പറഞ്ഞു. സര്‍വകലാശാല ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് നയത്തിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതികവിദ്യ കൈമാറുക. നേരത്തേ കൊതുകുനശീകരണത്തിന് 'ബാസിലസ് തുറുഞ്ചിയന്‍സ് ഇസ്രായിലിയന്‍സ്' എന്ന ബാക്ടീരിയ ഉപയോഗിച്ച് ചുരുങ്ങിയ ചെലവില്‍ ജൈവകീടനാശിനി നിര്‍മിക്കുന്ന സാങ്കേതികവിദ്യക്ക് 2017-ല്‍ ഗോപിനാഥിന് പേറ്റന്റ് ലഭിച്ചിരുന്നു. ഇതിന്റെ നിര്‍മാണത്തിന് മുംബൈ കമ്പനി മുന്നോട്ടുവന്നിട്ടുണ്ട്.
Content Highlights: penicillin, using waste fruits, calicut university gets patent for technology, health
Published: 27 Aug 2022, 09:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented