ന്യൂഡല്‍ഹി: അമിതവണ്ണത്തിനെതിരായ പ്രചാരണത്തിനായി വിവിധ മേഖലകളില്‍ പ്രമുഖരായ പത്തുപേരെ നാമനിര്‍ദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നടന് മോഹന്‍ലാല്‍ അടക്കമുള്ളവരെയാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര, നടന് ആര്. മാധവന്, ഭോജ്പുരി ഗായിക നിരാഹ്വ, ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ മനു ഭാക്കര്‍, മീരാഭായി ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന് നീലേക്കനി, ഗായിക ശ്രേയാ ഘോഷാല്‍, രാജ്യസഭാംഗം സുധാ മൂര്‍ത്തി എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് പ്രമുഖര്‍. സാമൂഹികമമാധ്യമമായ എക്സ് വഴിയാണ് മോദി ഇക്കാര്യം അറിയിച്ചത്. ഇവരോട് മറ്റുപത്തുപേരെ നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി ആശ്യപ്പെട്ടു.
അമിതവണ്ണവും ഭക്ഷ്യ എണ്ണയുടെ അമിത ഉപഭോഗവും കുറയ്ക്കാന്‍ കഴിഞ്ഞ മന് കി ബാത്തില്‍ മോദി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന് ശേഷം എണ്ണയുടെ ഉപയോഗം 10% കുറയ്ക്കാന്‍ താന്‍ പത്തുപേരെ പ്രേരിപ്പിക്കുകയും ചലഞ്ച് ചെയ്യുകയും ചെയ്യുമെന്നും മന് കി ബാത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇവരോട് മറ്റ് പത്തുപേരെക്കൂടി നിര്‍ദേശിക്കാനും ആവശ്യപ്പെടുമെന്ന് മോദി പറഞ്ഞു. ഇതിന്റെ ആദ്യഘട്ടമായാണ് പത്തുപേരെ മെന്‍ഷന്‍ ചെയ്ത് മോദിയുടെ എക്സ് പോസ്റ്റ്.
Content Highlights: PM Modi nominates 10 prominent figures, including Mohanlal, for an obesity awareness campaign
Published: 24 Feb 2025, 10:34 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented