ന്യൂഡൽഹി: രോഗികളോട് സഹാനുഭൂതിയോടെയും അനുകമ്പയോടെയും ഇടപെടുമ്പോഴാണ് ഒരാൾ ‘മികച്ച ഡോക്ടറാകുന്നതെന്ന്’ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.).
ഡോക്ടർ-രോഗി ബന്ധത്തെക്കുറിച്ച് എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡ് പുറത്തിറക്കിയ എത്തിക്സ് ബുക്കിലാണ് ഇക്കാര്യം നിർദേശിക്കുന്നത്.
ഡോക്ടറും രോഗിയുടെ ബന്ധുക്കളുമായുള്ള ആശയവിനിമയം, രോഗനിർണയത്തിലെ അപാകവും ചികിത്സാ കാലതാമസവും, പരിശീലനമില്ലാതെയുള്ള വിദഗ്ധ ചികിത്സ, മരുന്നു പരീക്ഷണങ്ങളിലെ ഡോക്ടർമാരുടെ പങ്ക് തുടങ്ങി ഒമ്പതു വിഷയങ്ങൾ അവലോകനം ചെയ്താണ് പുസ്തകം തയ്യാറാക്കിയത്.
രോഗിക്ക് ഡോക്ടറിൽ വിശ്വാസമുണ്ടാകണം. അതിനുതകുന്ന വണ്ണമാകണം ആരോഗ്യപ്രവർത്തകന്റെ പെരുമാറ്റം. പലപ്പോഴും ഡോക്ടർമാർക്കെതിരായ പരാതികളുടെ മുഖ്യകാരണങ്ങളിൽ ഒന്ന് ആശയവിനിമയത്തിലെ കുറവാണ്. ഭൂരിപക്ഷം കേസുകളിലും രോഗനിർണയം, ചികിത്സ മുതലായവയെക്കുറിച്ച് രോഗികളോടും ബന്ധുക്കളോടും വിശദീകരിക്കുന്നതിൽ ഡോക്ടർമാർ പരാജയപ്പെടുന്നുവെന്ന് എൻ.എം.സി. നിരീക്ഷിക്കുന്നു.
ആശുപത്രി സംവിധാനത്തിന്റെ പരിമിതികളെക്കുറിച്ചുള്ള രോഗിയുടെ അജ്ഞതയും പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് എൻ.എം.സി. വിലയിരുത്തുന്നു. തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഡോക്ടറുടെ ലഭ്യതയില്ലാതാകുമ്പോൾ രോഗികൾക്ക് നിരാശ തോന്നുന്നുവെന്നും എത്തിക്സ് ബുക്കിലുണ്ട്. ബുക്ക് nmc.org.in-ൽ ലഭ്യമാണ്.
Content Highlights: Medical Commission releases book on professional ethics
Published: 08 Oct 2023, 10:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented