
കാൻസർ എന്ന രോഗത്തെക്കാൾ കൂടുതൽ അപകടകാരി ആ രോഗത്തെ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യർ. കാൻസറിനെ ഭയത്തോടെ അല്ലെങ്കിൽ സംശയത്തോടെ കാണുന്ന കണ്ണുകൾ നമ്മൾ കണ്ടിട്ടുണ്ട്. കാൻസർ എന്നു കേൾക്കുമ്പോൾ അതിനപ്പുറം ജീവിതമൊന്നുമില്ല എന്നു വിചാരിക്കുന്നവരുമുണ്ട്. അറിവും ബോധവത്കരണവും പ്രധാനമാണ്. 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാൻസറിനെതിരെയുള്ള ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു താരം.
സ്തനാർബുദം വന്ന് അതിനെ ധൈര്യത്തോടെ, ഒരു ചിരിയോടെ, ചെറുത്ത് തോൽപ്പിച്ച് വീണ്ടും പഴയതിലും ഭംഗിയായി ജീവിതത്തിലേക്ക് തിരിച്ചുവന്ന് കൂടുതൽ സന്തോഷത്തോടെ, കൂടുതൽ സുന്ദരിയായി ജീവിതം ആസ്വദിക്കുന്ന ഒരു അമ്മ എന്റെ വീട്ടിലുണ്ട്. ആ അമ്മയാണ് മുന്നിലേക്ക് നോക്കുമ്പോൾ എന്റെ പ്രതീക്ഷയും പ്രചോദനവും. മഞ്ജു പറഞ്ഞു.
കൃത്യമായ സമയത്ത് രോഗം കണ്ടെത്തി കൃത്യമായ ചികിത്സ ലഭ്യമാക്കിയതാണ് ഈ രോഗത്തെ ചെറുത്ത് തോൽപ്പിക്കാൻ സഹായിച്ച വലിയൊരു ഘടകം. കാൻസർ രോഗം വരാനുള്ള സാധ്യതയുണ്ടോയെന്ന് മുൻകൂട്ടിയറിയാൻ സാധിക്കുന്ന സംവിധാനങ്ങൾ വരെ ഇപ്പോഴുണ്ട്. രോഗം വരാതിരിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച അറിവും ബോധവത്കരണവും പ്രധാനമാണ്. ആരോഗ്യം ആനന്ദം പദ്ധതിയുടെ പ്രസക്തി അവിടെയാണ്.
ജീവിതത്തിലെ ഏറ്റവും വലിയ ഊർജവും തെളിച്ചവും ആനന്ദവും നല്ല ആരോഗ്യമാണ്. ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം ആരോഗ്യമുള്ള ഒരു ശരീരമാണ്. ഒരുപാട് മഹാമാരികളെ നേർക്കുനേർ നോക്കി ഒരുമയോടെ നിന്ന് ചെറുത്ത് തോൽപ്പിച്ച ജനതയാണ് നമ്മുടേത്. മഞ്ജു പറഞ്ഞു.
Content Highlights: Actress Manju Warrier emphasizes the importance of cancer awareness and early detection
Published: 06 Feb 2025, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented