മിത രക്തസമ്മര്‍ദം മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. നിശ്ശബ്ദനായ കൊലയാളി എന്നാണ് അമിത ബിപിയെ വിശേഷിപ്പിക്കുന്നതും. അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥകള്‍ക്കും സാധ്യത കൂടുതലാണ്. ഇപ്പോഴിതാ, 21 ദിവസം കൊണ്ട് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്ന നിർദേശങ്ങൾ ഡോ. സുധാൻഷു റായിയെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

ഉപ്പ് കുറയ്ക്കാം

  • അമിതമായ ഉപ്പിന്റെ ഉപയോഗം ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ഒരു പ്രധാന കാരണമാണ്.
  • ഉപ്പിൻ്റെ ഉപയോഗം കുറയ്ക്കുന്നത് രക്താതിമർദ്ദമുള്ള രോഗികളിൽ രക്തസമ്മർദ്ദം കുറയ്ക്കുന്നുവെന്ന് 2019ൽ പബ്മെഡ് സെൻട്രലിൽ പ്രസിദ്ധികരിച്ച പഠനത്തിൽ പറയുന്നു
  • പാചകം ചെയ്യുമ്പോൾ ഉപ്പ് ചേർക്കുന്നത് ഒഴിവാക്കുക.
  • ഭക്ഷണത്തിലെ ഉപ്പിൻ്റെ അളവ് കഴിയുന്നത്ര കുറയ്ക്കുക.
  • സംസ്കരിച്ച ഭക്ഷണങ്ങൾ, സോസുകൾ, ടിന്നിലടച്ച ആഹാരങ്ങൾ എന്നിവയിലെ ലേബലുകൾ പരിശോധിച്ച് ഒളിഞ്ഞിരിക്കുന്ന സോഡിയത്തിൻ്റെ അളവ് ശ്രദ്ധിക്കാം.
  • പ്രതിദിനം ഒരു ടീസ്പൂൺ ഉപ്പ് കുറയ്ക്കുന്നത് പോലും രക്തസമ്മർദ്ദത്തെ ഗുണകരമായി സ്വാധീനിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.

പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കാം

  • രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം അത്യാവശ്യമാണ്. ശരീരത്തിൽ നിന്ന് സോഡിയം പുറന്തള്ളാൻ ഇത് സഹായിക്കുന്നു.
  • പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നുവെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.
  • സോഡിയം-പൊട്ടാസ്യം സന്തുലിതാവസ്ഥ നിലനിർത്താൻ ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കാം. ചീര, മധുരക്കിഴങ്ങ്, പയർ വർഗ്ഗങ്ങൾ തുടങ്ങിയവയിലും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളി കഴിക്കുക

  • ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കും.
  • രക്താതിമർദ്ദമുള്ളവരിൽ വെളുത്തുള്ളി സപ്ലിമെന്റുകൾ സിസ്റ്റോളിക് ബിപി ഏകദേശം 5–8 mm Hg വരെ കുറച്ചതായി ദി ജേണൽ ഓഫ് ന്യൂട്രീഷൻ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു
  • രക്തസമ്മർദ്ദത്തിന് ഗുണം ലഭിക്കാൻ ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കുക.

വ്യായാമം

  • വേഗത്തിലുള്ള നടത്തം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
  • സ്ഥിരമായി 10,000-ൽ കൂടുതൽ ചുവടുകൾ നടക്കുന്നവരിൽ ബി.പി. കുറയുന്നതായി പഠനങ്ങൾ വ്യക്തമാക്കിയിരുനന്നു.
  • ഒരു ദിവസവും മുടങ്ങാതെ 40 മിനിറ്റ് നടക്കുക. ഏകദേശം 10,000 ചുവടുകൾ ലക്ഷ്യം വെക്കുക.

സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കാം

  • സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കാം. സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് സോഡിയത്തിൻ്റെ ഉപയോഗം കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
  • രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ, ആരോഗ്യകരവും സോഡിയം കുറഞ്ഞതുമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

കോഫിക്ക് പകരം ഗ്രീൻ ടീ തിരഞ്ഞെടുക്കാം

  • കഫീനും കോഫിയും രക്തസമ്മർദ്ദത്തെ സ്വാധീനിക്കും.
  • 2023-ലെ പഠനം, “ആരോഗ്യമുള്ള വ്യക്തികളിൽ ഗ്രീൻ ടീ രക്തസമ്മർദ്ദത്തിൽ ചെലുത്തുന്ന സ്വാധീനം”:
  • ഗ്രീൻ ടീ സിസ്റ്റോളിക് രക്തസമ്മർദ്ദം ഏകദേശം 3 mm Hg കുറച്ചതായി 2023-ലെ 'Effect of Green Tea on Blood Pressure in Healthy Individuals' എന്ന പഠനം വ്യക്തമാക്കുന്നു. ഡയസ്റ്റോളിക് രക്തസമ്മർദ്ദം ഏകദേശം 1 mm Hg കുറച്ചതായും ഈ പഠനം പറയുന്നു
  • ദിവസവും കുടിക്കുന്ന ഒന്നോ അതിലധികമോ കോഫിയ്ക്ക് പകരം മധുരമില്ലാത്ത ഗ്രീൻ ടീ ശീലമാക്കുക.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)