ജീവിതശൈലിയുമായി ബന്ധമുള്ള അർബുദങ്ങളിൽ പ്രധാനിയാണ് കരളിലെ അർബുദം. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് കരളിലെ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. ഇപ്പോഴിതാ, 2050-ഓടെ കരൾ അർബുദരോഗികളുടെ എണ്ണം 8,70,000-ത്തിൽ നിന്ന് 15.2 ലക്ഷമായി വർധിക്കുമെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. ലാൻസെറ്റ് കമ്മീഷൻ ഓൺ ലിവർ ക്യാൻസറിൽ പ്രസിദ്ധീകരിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അമിതവണ്ണമാണ് ഈ വർധനവിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കരൾ അർബുദം മൂലമുള്ള മരണങ്ങൾ 7,60,000-ത്തിൽ നിന്ന് 13.7 ലക്ഷമായി ഉയരും. അതേസമയം, കരൾ അർബുദങ്ങളിൽ കുറഞ്ഞത് 60% എങ്കിലും പ്രതിരോധിക്കാൻ കഴിയുന്നവയാണെന്ന് ഇതേ റിപ്പോർട്ടിൽ പറയുന്നുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങൾ, വാക്സിനേഷൻ, നേരത്തെയുള്ള രോഗനിർണയം എന്നിവയാൽ കേസുകൾ ഒഴിവാക്കാനും ഒട്ടേറെ ജീവനുകൾ രക്ഷിക്കാനും സാധിക്കും.
മെറ്റബോളിക് ഡിസ്ഫങ്ഷൻ അസോസിയേറ്റഡ് സിറ്റിയാറ്റോറ്റിക് ലിവർ ഡിസീസ് (MASLD) എന്നാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ഈ ആരോഗ്യപ്രശ്നം കരൾ അർബുദത്തിന്റെ അതിവേഗം വളരുന്ന ഒരു കാരണമാണെന്ന് സമീപകാലത്ത് പുറത്തുവന്ന ലാൻസെറ്റ് കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. MASLD-യുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 2022-ലെ 8%-ൽ നിന്ന് 2050-ഓടെ 11% ആയി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Liver Cancer Cases Projected to Double by 2050, Driven by Obesity and Fatty Liver Disease
Published: 29 Jul 2025, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented