കോഴിക്കോട്: കെ.ജി.എം.ഒ.എയുടെ വനിതാവിഭാഗത്തിന്റെ (ജ്വാല) നേതൃത്വത്തിൽ ലോക വനിതാദിനം ആചരിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടികൾ കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ പ്രസിഡന്റ് ഡോക്ടർ ലിസ്സി സി. എച്ച് ഉദ്ഘാടനം ചെയ്തു. ആരോഗ്യം ആനന്ദം കാൻസർ സ്ക്രീനിങ്ങിന്റെ ഭാഗമായി ജില്ലയിലെ വനിതാ ഡോക്ടർമാർക്കുള്ള കാൻസർ സ്ക്രീനിങ് നടത്തി. ജില്ലയിലെ വിവിധ ആശുപത്രിയിൽ നിന്നുള്ള സർക്കാർ ഡോക്ടർമാർ സ്ക്രീനിങ്ങിൽ പങ്കെടുത്തു.
വനിതാ ഡോക്ടർമാർ സ്ക്രീനിങ്ങിൽ പങ്കെടുത്തത് മാതൃകപരമാണെന്നും ഇത് പൊതുജനങ്ങൾക്കു ക്യാൻസർ സ്ക്രീനിങ്ങിനുള്ള വിമുഖത മാറ്റാൻ ഉതകുന്നതാണെന്നും ജില്ലാ സെക്രട്ടറി ഡോക്ടർ അഫ്സൽ വിലയിരുത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് ഡോക്ടർമാരായ ബബിത, അർച്ചന, സജ്‌ന എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 ഓളം ഡോക്ടർമാർ സ്ക്രീനിങ്ങിൽ പങ്കെടുത്തു.
Content Highlights: KGMOA`s Jwala wing celebrated Women`s Day with a 3-day cancer screening program in Kozhikode
Published: 12 Mar 2025, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented