2050-ഓടെ വൃക്കയിലെ അർബുദ കേസുകൾ ഇരട്ടിയാകുമെന്ന് റിപ്പോർട്ട്. പൊണ്ണത്തടി, പുകവലി, വ്യായാമക്കുറവ്, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ഘടങ്ങളാണ് ഈ ഗുരുതര വിഷയത്തിന് പിന്നിൽ. Fox Chase Cancer Cente നടത്തിയ പഠനത്തിൽ വൃക്കയിലെ അർബുദ കേസുകൾ കുത്തനെ ഉയർന്നതായി കണ്ടെത്തി. യൂറോപ്യൻ യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത 25 വർഷത്തിനുള്ളിൽ ലോകമെമ്പാടും വൃക്കയിലെ അർബുദ കേസുകൾ ഇരട്ടിയാകുമെന്ന് ഗവേഷകർ കണ്ടെത്തി. 2022-ൽ ആഗോളതലത്തിൽ ഏകദേശം 4,35,000 പുതിയ വൃക്കയിലെ അർബുദ കേസുകളും 1,56,000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ 2050-ഓടെ ഈ സംഖ്യകൾ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറഞ്ഞു.
വൃക്കയിലെ കാൻസർ
വൃക്കയിലെ കോശങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ മാറ്റങ്ങളും വളർച്ചയുമാണ് വൃക്കാർബുദത്തിലേക്ക് നയിക്കുന്നത്. ലളിതമായി പറഞ്ഞാൽ വൃക്കയിലെ കോശങ്ങളുടെ അസ്വാഭാവിക വളർച്ചയാണ് ഇതിന് കാരണമാകുന്നത്. വൃക്കയിലെ കാൻസറുകൾ പലവിധത്തിലുണ്ട്. റീനൽ സെൽ കാർസിനോമ, ട്രാൻസിഷണൽ സെൽ കാൻസർ, റെനാൽ സാർകോമ, വിൽസ് ട്യൂമർ എന്നിവയാണ് അവ. മുതിർന്നവരിൽ ഏറ്റവും അധികം കാണപ്പെടുന്ന വൃക്കാർബുദമാണ് റീനൽ സെൽ കാർസിനോമ.
ലക്ഷണങ്ങൾ
മറ്റു വൃക്കരോഗങ്ങളെപ്പോലെ തന്നെ പലപ്പോഴും ലക്ഷണങ്ങളിലാതെ തന്നെയാണ് വൃക്കയിലെ കാൻസറുകൾ പ്രത്യക്ഷമാകാറുള്ളത്. മിക്കപ്പോഴും മറ്റൊരു അസുഖത്തിനു വേണ്ടി വയറ് സ്കാൻ ചെയ്യുമ്പോഴോ മറ്റോ ഒക്കെ അസുഖം കണ്ടുപിടിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. താഴെ നൽകിയിരിക്കുന്നവയാണ് വൃക്കാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
- ഉയർന്ന രക്തസമ്മർദം
- അനീമിയ
- വയറിനുള്ളിൽ മുഴ
- വയറുവേദന
- മൂത്രത്തിന് ചുവന്ന നിറം
- അമിതമായ ക്ഷീണം
- വിശപ്പില്ലായ്മ
- ഛർദി
- ഹീമോഗ്ലോബിന്റെ അളവ് കൂടുതൽ
- നീണ്ടുനിൽക്കുന്ന പനി
- ഭാരക്കുറവ്
- സന്ധിവേദന
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: A study reveals kidney cancer cases could double by 2050 due to obesity, smoking, lack of exercise, diabetes, and hypertension. Learn the warning signs.
Published: 27 Sept 2025, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented