
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുവിടങ്ങളെയും കൂടുതൽ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി'യെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുകയാണ്. മാറ്റങ്ങളെ പോസിറ്റീവായി ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നടൻ അജു വർഗീസ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
‘ഇന്നലെ ഇല്ലാതിരുന്നതിന്റെ അർത്ഥം നാളെ ഉണ്ടാകാൻ പാടില്ല എന്നല്ലല്ലോ?’ എന്ന് ചോദിച്ചുകൊണ്ടാണ് താരം സർക്കാരിന്റെ പുതിയ തീരുമാനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
‘ആർത്തവം എന്നത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ അതിനർത്ഥം എല്ലാ കുട്ടികളും ഈ അവസ്ഥയെ ഒറ്റയ്ക്ക് നേരിടാൻ പെട്ടെന്ന് പ്രാപ്തരാകും എന്നല്ല. നമ്മുടെ കുട്ടികളുടെ ക്ഷേമത്തിനും ആശ്വാസത്തിനും അന്തസ്സിനുമാണ് നമ്മൾ മുൻഗണന നൽകേണ്ടത്. ജീവിതത്തിലെ ആ ഘട്ടത്തിൽ പെൺകുട്ടികൾക്ക് നൽകുന്ന പിന്തുണ എന്നത് ഒരു പ്രിവിലേജ് (ആനുകൂല്യം) അല്ല, മറിച്ച് അതൊരു ആവശ്യകതയാണ്’ അജു വർഗീസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
എന്താണ് പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി?
സംസ്ഥാനത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്തസ്സും ആരോഗ്യവും മുൻനിർത്തിയാണ് സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകാനാണ് തീരുമാനം. ഈ ദിവസങ്ങളിൽ അവധിയെടുക്കുന്ന കുട്ടികൾക്ക് പഠനത്തിൽ പിന്നോക്കാവസ്ഥ ഉണ്ടാകാതിരിക്കാൻ വാരാന്ത്യങ്ങളിൽ പ്രത്യേക ക്യാച്ച്-അപ്പ് ക്ലാസുകൾ ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Malayalam actor Aju Varghese has come forward to support the Kerala government's groundbreaking 'Project Menstrual Dignity' initiative, which grants up to three days of monthly period leave for school-going girls.
Published: 01 Jun 2026, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented