തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞവർഷം 428 വീട്ടുപ്രസവങ്ങൾ നടന്നുവെന്ന് ആരോഗ്യവകുപ്പ്. ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ. കുറവ് പത്തനംതിട്ടയിലാണെന്നും കുളത്തൂർ ജയ്‌സിങ്ങിന് നൽകിയ വിവരാവകാശരേഖയിൽ വകുപ്പ് വ്യക്തമാക്കി.
മലപ്പുറത്ത് ആരോഗ്യവിഭാഗത്തിൽനിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിൽ വീട്ടുപ്രസവങ്ങൾ നിരുത്സാഹപ്പെടുത്തുവാൻ തദ്ദേശവകുപ്പ് ബോധവത്‌കരണം തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വീട്ടുപ്രസവം കുറഞ്ഞുവരുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ജില്ല വീട്ടുപ്രസവം
- തിരുവനന്തപുരം 21
- കൊല്ലം 20
- പത്തനംതിട്ട 6
- ആലപ്പുഴ 9
- കോട്ടയം 10
- ഇടുക്കി 37
- എറണാകുളം 24
- തൃശ്ശൂർ 15
- പാലക്കാട് 16
- മലപ്പുറം 191
- കോഴിക്കോട് 24
- വയനാട് 24
- കണ്ണൂർ 16
- കാസർകോട് 15
Content Highlights: Discover the latest data on home births in Kerala. 428 recorded last year, with Malappuram highest and Pathanamthitta lowest. Understand the trends and initiatives.
Published: 01 Feb 2026, 09:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented