തൃശ്ശൂർ: കഴിഞ്ഞവർഷം സംസ്ഥാനത്ത് പുതുതായി എച്ച്ഐവി രോഗബാധ കണ്ടെത്തിയത് 1213 പേരിൽ. സംസ്ഥാനത്താകെ 23,608 എച്ച്ഐവി ബാധിതരാണുള്ളത്. പുതുതായി അണുബാധയുണ്ടാകുന്ന 15-നും 24-നും ഇടയിൽ പ്രായമുള്ളവരുടെ ശതമാനം ആശങ്ക ഉയർത്തുന്നവിധം കൂടിവരുകയാണ്. 2022- 23-ൽ ഈ പ്രായപരിധിയിൽപ്പെടുന്നവർ ഒൻപത് ശതമാനമായിരുന്നു. 2025 ഏപ്രിൽ മുതൽ ഒക്ടോബർവരെ മാത്രം 15.4 ശതമാനമാണ് ഇവരുടെ നിരക്ക്.
തൊഴിലിനും വിദ്യാഭ്യാസത്തിനുമായി മലയാളികൾ ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറുന്നതും ഇതരസംസ്ഥാനങ്ങളിൽനിന്ന് ആളുകൾ വർധിച്ച തോതിൽ കേരളത്തിലേക്ക് കുടിയേറുന്നതും എച്ച്ഐവി വ്യാപന സാധ്യത കൂട്ടുന്നതായാണ് വിലയിരുത്തൽ. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 4477 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3393 പുരുഷൻമാരും 1065 സ്ത്രീകളും 19 ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉൾപ്പെടുന്നു. 62.6 ശതമാനത്തിന് അണുബാധ ഉണ്ടായത് ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ്. 24.6 ശതമാനത്തിന് സ്വവർഗരതിയിലൂടെയും 8.1 ശതമാനത്തിന് സൂചി പങ്കിട്ടുള്ള മയക്കുമരുന്ന് ഉപയോഗത്തിലൂടെയുമാണ് രോഗം കിട്ടിയത്.
Content Highlights: Kerala sees a worrying rise in new HIV infections, especially among youth (15-24). Migration and unsafe practices fuel spread. Stay informed, stay safe.
Published: 28 Nov 2025, 08:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented